വഖ്ഫ് പരിപാലനം ആത്മീയതയുടെ ഉള്ളടക്കം: റഷീദലി ശിഹാബ് തങ്ങള്‍
കല്‍പ്പറ്റ: വഖ്ഫ് പരിപാലനവും സംരക്ഷണവും ആത്മീയതയുടെ ഉള്ളടക്കവും ചൈതന്യവുമാണന്ന് കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.
മഹല്ലുകളുടെ പുരോഗതിക്കായി വിശ്വാസി സമൂഹം ഐക്യത്തോടെ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള വഖ്ഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വയനാട് മുട്ടില്‍ എച്ച്.ആര്‍.ഡി സെന്ററില്‍ വഖ്ഫ് സ്ഥാപന ഭാരവാഹികള്‍ക്കായി സംഘടിപ്പിച്ച മുത്തവല്ലി നിയമ ബോധവല്‍ക്കരണ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.സി മായന്‍ ഹാജി അധ്യക്ഷനായി.
എം.ഐ ഷാനവാസ് എം.പി മുഖ്യാതിഥിയായി. അഡ്വ. പി.വി സൈനുദ്ദീന്‍ പഠന ക്ലാസിന് നേതൃത്വം നല്‍കി. എം.എ മുഹമ്മദ് ജമാല്‍, കെ.കെ അഹമ്മദ് ഹാജി, പിണങ്ങോട് അബൂബക്കര്‍, എസ് മുഹമ്മദ് ദാരിമി സംസാരിച്ചു. ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ എം.കെ സ്വാദിഖ് സ്വാഗതവും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ യു അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."