വൈത്തിരി താലൂക്ക് ആശുപത്രിയിലെ കുടിവെള്ളം; ഭരണാനുമതി ലഭിച്ചു
കല്‍പ്പറ്റ: വൈത്തിരി താലൂക്ക് ഗവ. ആശുപത്രിയിലെ കുടിവെള്ള വിതരണ പദ്ധതിയുടെ നവീകരണത്തിനു സി.കെ. ശശീന്ദ്രന് എം.എല്‍.എയുടെ ആസ്തി വികസന നിധിയില്‍നിന്നു 32 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്കി.
കുടിവെള്ള പദ്ധതി മെച്ചപ്പെടുത്തുന്നതിനു 16.8 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ജൂണ്‍ 29നു ഭരണാനുമതി നല്‍കിയിരുന്നു.
ഇത് റദ്ദാക്കിയാണ് ഭരണാനുമതി ആകെ അടങ്കല്‍ തുകയായ 32 ലക്ഷം രൂപയുടേതാക്കി പുതുക്കി ഉത്തരവയാത്.
ആദിവാസികളും തോട്ടം തൊഴിലാളികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ദിവസവും ചികിത്സയ്ക്ക് ആശ്രയിക്കുന്ന വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയിലെ ജലവിതരണ സംവിധാനം തകരാറിലാണ്.
വൈത്തിരി പുഴയ്ക്ക് സമീപത്തെ കിണറില്‍നിന്നാണ് ആശുപത്രി പരിസരത്തെ ടാങ്കിലേക്ക് വെള്ളം പമ്പുചെയ്യുന്നത്.
ദിവസവും ഏകദേശം അര ലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും ഇതത്രയും ഉപയോഗത്തിനു ലഭിക്കുന്നില്ല.
ജലവിതരണക്കുഴലുകളിലെ ചോര്‍ച്ച നൂറുകണക്കിനു ലിറ്റര്‍ വെള്ളം പാഴാകുന്നതിനു കാരണമാകുകയാണ്.
നകുടിവെള്ള പദ്ധതിയുടെ നവീകരണം പൂര്‍ത്തിയാകുന്നതോടെ ഈ അവസ്ഥയക്ക് മാറ്റമാകുമെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയംഗം എസ് ചിത്രകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."