തൃക്കാക്കരയില്‍ ഓണാഘോഷ പരിപാടികള്‍ക്ക് കൊടിയിറങ്ങി
കാക്കനാട്: തൃക്കാക്കര നഗരസഭയുടെ ഓണം ഫെസ്റ്റ് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപിച്ചു. മഹാബലിയുടെ നാടെന്ന ഖ്യാതിയുള്ള തൃക്കാക്കര ഓണത്തപ്പന്റെ നാടെന്നാണ് അറിയപ്പെടുന്നത്. മഹാബലിയുടെ ആസ്ഥാന വീഥികള്‍ക്ക് നിറച്ചാര്‍ത്ത് പകര്‍ന്ന ഘോഷയാത്ര വീക്ഷിക്കാന്‍ റോഡിന് ഇരുവശവും വന്‍ ജനാവലിയുടെ സന്നിധ്യമുണ്ടായിരുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവയോടുകൂടി ഘോഷയാത്ര സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടിലാണ് സമാപിച്ചത്.
വിവിധ വേദികളിലായി ഒരാഴ്ച നീണ്ട് നിന്ന ഓണാഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചായിരുന്നു ഘോഷയാത്ര. തെയ്യം, പുലി, കരടി, കാവടി, മൈലാട്ടം, കോല്‍കളി, പരിചമുട്ട്, നിശ്ചല ദൃശ്യങ്ങള്‍, വിവിധ ക്ലബ്ബുകളും സംഘടനകളും അവതിരിപ്പിച്ച ടാബ്ലോ എന്നിവ ഘോഷ യാത്രക്ക് മാറ്റു കൂട്ടി. യൂണിഫോം അണിഞ്ഞ നഗരസഭ ജനപ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും രാഷ്ട്രീയ സമൂഹിക പ്രവര്‍ത്തകരും നേതാക്കളും ഘോഷയാത്രയില്‍ അണി നിരന്നു. ഫ്രൊഫ.കെ.വി തോമസ് എം.പി ഘോഷയാത്ര ഫഌഗ് ഓഫ് ചെയ്തു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ നീനു അധ്യക്ഷത വഹിച്ച സാംസ്‌ക്കാരിക സമ്മേളനം പി.ടി തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓണം പങ്കുവക്കലിന്റേയും കൂടിചേരലിന്റയും വസന്തകാലമാണ്. ഒത്തൊരുമയുടെ പൂക്കാലം. സമൃദ്ധിയും ഐശ്വര്യവും നിറയുന്ന കാര്‍ഷിക വിളവെടുപ്പിന്റെ ഓര്‍മ്മക്കാലമായും ഓണത്തെ മലയാളി നെഞ്ചേറ്റുന്നുവെന് പി.ടി തോമസ് പറഞ്ഞു. മുന്‍ എം.പി പി.രാജീവ്, വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ്, സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ടി എല്‍ദോ, മേരി കുര്യന്‍, ജിജോ ചിങ്ങംതറ, സീന റഹ്മാന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ഇ. ഹൈസനാര്‍, മുന്‍ ചെയര്‍മാന്‍ പി.എ.മുഹമ്മദാലി,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, ഷാജി വാഴക്കാല, പി.കെ.ജലീല്‍, കൗണ്‍സിലര്‍ പി.എം.സലീം, പി.എം യൂസഫ്, ടി.എം അലി, സി.എ നിഷാദ്, നജീബ്, ഷിഹാബ്, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് പ്രഭാകര്‍ നായിക്, കെ.വി.വി.ഇ.എസ് പ്രസിഡന്റ് അസീസ് മൂലയില്‍, മുനിസിപ്പല്‍ സെക്രട്ടറി പി.എസ്.ഷിബു എന്നിവര്‍ പ്രസംഗിച്ചു . തുടര്‍ന്ന് സിനിമാതാരം പാഷാണം ഷാജി നയിച്ച കോമഡി മെഗാഷോയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."