തുറവൂരില്‍ തെരുവ് നായ്ക്കൂട്ടം വര്‍ധിക്കുന്നു
തുറവൂര്‍: ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയുയര്‍ത്തി തെരുവ് നായ്ക്കുട്ടം വര്‍ധിച്ചുവരുന്നു.
പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ എന്നി പഞ്ചായത്തുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് തെരുവ് നായ്ക്കുട്ടം ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.
റോഡില്‍ യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന നായ്ക്കള്‍ ഗ്രാമപ്രദേശങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്നുണ്ട്.
മൂന്ന് മാസം മുമ്പ് പന്ത്രണ്ട് പേരെയാണ് തെരുവ് നായ് ഓടിച്ചിട്ട് കടിച്ചത്. അലക്ഷ്യമായി തള്ളുന്ന മാലിന്യമാണ് തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണമാകുന്നത്.
സംഘം ചേര്‍ന്നു നടക്കുന്ന നായ്ക്കള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേടിയായി മാറിയിരിക്കുന്നു.
ബൈക്കിന് മുന്നില്‍ നായ്ക്കള്‍ വട്ടം ചാടിയതിനെ തുടര്‍ന്നു ധാരാളം ബൈക്ക് യാത്രികര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഭക്ഷണവശിഷ്ടങ്ങളും മല്‍സ്യ - മാംസ അവശിഷ്ടങ്ങളും റോഡരികില്‍ തള്ളുന്നതാണ് നായ്ക്കള്‍ കൂട്ടംകൂടാന്‍ കാരണം.
റോഡരികില്‍ മാലിന്യം തള്ളുന്നത് തടയാന്‍ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."