ഓണാഘോഷവും കുടുംബസംഗമവും നടത്തി
വൈക്കം: കുടവെച്ചൂര്‍ വടക്കുംഭാഗം 1386 -ാം നമ്പര്‍ ദേവീവിലാസം എന്‍.എസ്.എസ് കരയോഗം ഓണാഘോഷവും കുടുംബസംഗമവും നടത്തി.
കുട്ടികളുടെ കലാപരിപാടികള്‍, ഓണസദ്യ, പൂക്കളമത്സരം എന്നിവയും നടത്തി.
കരയോഗം മന്ദിരം ഹാളില്‍ നടന്ന സമ്മേളനം താലൂക്ക് എന്‍.എസ്.എസ് യൂനിയന്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് അശോക് കുമാര്‍ മാമ്പറ്റ അധ്യക്ഷനായി.
സെക്രട്ടറി ജി. രാജു, ശ്രീകല മാമ്പറ്റ, വി. സോമനാഥനായര്‍, മീന കൃഷ്ണന്‍, അശോക് കുമാര്‍, ശിവന്‍കുട്ടി സംസാരിച്ചു.
മത്സരവിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
വൈക്കം: പതഞ്ജലി റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷവും കുടുംബമേളയും ഗാന്ധി സ്മൃതി ഭവന്‍ ട്രസ്റ്റ് ഹാളില്‍ നടത്തി.
സമ്മേളനം ഡബിംഗ് ആര്‍ട്ടിസ്റ്റ് പ്രവീണ്‍ ഹരിശ്രീ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.സി ധനപാലന്‍ അധ്യക്ഷനായി. എന്‍.എം പ്രമോദ് ചന്ദ്രന്‍, രാജേന്ദ്രന്‍, അപ്പുനായര്‍, എം.ജി ജയേഷ്, വിജയന്‍, എസ്.എസ് സാബു, ഷാജി, ആര്‍. ജെയിംസ്, പ്രസന്നന്‍, രാജേഷ്, സുഭാഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."