മുസ്ലിം ലീഗ് എക്സൈസ് ഓഫിസ് മാര്‍ച്ച് നടത്തി
തൊടുപുഴ: ഇടത് സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരേ മുസ്ലിം ലീഗ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എക്സൈസ് ഓഫിസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ഇടുക്കി ജില്ലാ ജന. സെക്രട്ടറി എം.എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മദ്യ മുതലാളിമാരെ പ്രീണിപ്പിക്കാനും സി.പി.എം നേതാക്കളുടെ കീശ വീര്‍പ്പിക്കാനുമാണ് പുതുതായി മദ്യനയം നടപ്പാക്കുന്നതെന്നും ഇത് കേരളത്തെ ദുരിതത്തിലേക്ക് തള്ളി വിടുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ ദൂരപരിധി നോക്കാതെ യഥേഷ്ടം മദ്യഷാപ്പുകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയോജകമണ്ഡലം ലീഗ് പ്രസിഡന്റ് പി.എന്‍. സീതിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജന. സെക്രട്ടറി കെ.എച്ച്. അബ്ദുല്‍ ജബ്ബാര്‍ സ്വാഗതം ആശംസിച്ചു. മുസ്ലിം ലീഗ് ജില്ലാ ആക്ടിങ് പ്രസിഡന്റ് പി.പി. അസീസ് ഹാജി , പി.എസ്. അബ്ദുല്‍ ജബ്ബാര്‍, എം.എം. ബഷീര്‍, പി.കെ. മൂസ, ടി.കെ. നവാസ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സല്മാന് ഹനീഫ് , ജില്ലാ പ്രസിഡന്റ് കെ.എം. അന്‍വര്‍, നേതാക്കളായ കെ.എം. കാസിം, എ.എം സമദ് , പി.എം. ഷാഹുല്‍ ഹമീദ്, എം.എം.എ ഷുക്കൂര്‍, അലിക്കുഞ്ഞ് വാത്തശ്ശേരി , മുഹമ്മദ് ഇരുമ്പുപാലം, പി.എന്‍. ജാഫര്‍, ബഷീര്‍ ഇ.എം, എന്‍.പി. അലിക്കുഞ്ഞ്, കെ.എം സുബൈര്‍ സംസാരിച്ചു.
തൊടുപുഴ ലീഗ് ഹൗസ് പരിസരത്ത് നിന്നും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം ഗാന്ധി സ്ക്വയര്‍ വഴി തൊടുപുഴ എക്സൈസ് ഓഫിസിന് സമീപം എത്തിച്ചേരുകയായിരുന്നു.
പ്രകടനത്തിനും ധര്‍ണയ്ക്കും ലീഗ് ഭാരവാഹികളായ മുഹമ്മദ് വെട്ടിക്കല്‍, നിസാര്‍ പഴേരി,എം.എ കരീം, അഡ്വ. സി.കെ. ജാഫര്‍, എ.എം ഹാരിദ്, ഇ.എ.എം അമീന്, പി.എം. നിസാമുദ്ദീന്‍, കെ.പി. ഇബ്രാഹീം, ടി.എസ്. റഷീദ്, സുലൈമാന്‍ വെട്ടിക്കല്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."