മുസ്‌ലിം ലീഗ് എക്‌സൈസ് റെയ്ഞ്ച് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി
കൂത്തുപറമ്പ: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യവ്യാപന നയത്തിനെതിരേ ജില്ലയില്‍ പതിനൊന്ന് എക്‌സൈസ് റെയ്ഞ്ച് ഓഫിസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ആരാധാനാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും സമീപം മദ്യഷാപ്പുകള്‍ അനുവദിക്കാനുള്ള ദൂരപരിധി കുറച്ച നടപടി റദ്ദാക്കുക, മദ്യശാലകള്‍ അനുവദിക്കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പുനസ്ഥാപിക്കുക, ഓണ്‍ലൈന്‍ മദ്യവില്‍പന ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
കൂത്തുപറമ്പില്‍ മണ്ഡലം കമ്മറ്റിനടത്തിയ മാര്‍ച്ച് മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.കെ അബ്ദുല്ല ഹാജി അധ്യക്ഷനായി. യു.വി മൂസ ഹാജി, വി. നാസര്‍, കാട്ടൂര്‍ മഹമൂദ്, പി.പി.എ ഹമീദ്, പി.കെ ഷാഹുല്‍ ഹമീദ്, സി.കെ മുഹമ്മദലി, എന്‍.എ കരീം, വി.കെ ഹനീഫ, വി.പി റഫീഖ്, കെ.വി അബൂട്ടി ഹാജി, എന്‍.പി റഷീദ്, കെ.വി ഇസ്മാഈല്‍, സി.പി.ഒ മുഹമ്മദ്, ഉമ്മര്‍ വിളക്കോട്, അസീസ് കക്കാട്, സജീര്‍ പാട്യം സംസാരിച്ചു.
തലശ്ശേരി: തലശ്ശേരിയില്‍ നടന്ന റെയ്ഞ്ച് ഓഫിസ് മാര്‍ച്ച് അഡ്വ.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എന്‍. മഹമൂദ് അധ്യക്ഷനായി. കെ.കെ മുഹമ്മദ്, എ.കെ അബൂട്ടി ഹാജി, കെ.സി അഹമ്മദ്, ആര്യ ഹുസൈന്‍, ബഷീര്‍ ചെറിയാണ്ടി, രഹ്ദാദ് മൂയിക്കര, എ.കെ മുസ്തഫ, തഫ്‌ലീം, തസ്‌ലീംസംസാരിച്ചു.
പിണറായിയില്‍ ധര്‍മടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന എക്‌സൈസ് റെയ്ഞ്ച് ഓഫിസ് മാര്‍ച്ച് എന്‍.പി താഹിര്‍ ഹാജി ഉദ്ഘാടനം ചെയ്തു. എന്‍.കെ റഫീഖ് അധ്യക്ഷനായി. എം. മുസ്തഫ, സി.വി.കെ റിയാസ്, ഷക്കീര്‍ മൗവ്വഞ്ചേരി സംസാരിച്ചു.
ഇരിട്ടി: പേരാവൂര്‍ റെയ്ഞ്ച് ഓഫിസിലേക്ക് നടന്ന മാര്‍ച്ച് അഡ്വ.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സി. അബ്ദുല്ല അധ്യക്ഷനായി. ഇബ്രാഹിം മുണ്ടേരി, എം.എം മജീദ്, പോയിലന്‍ ഇബ്രാഹിം, എം.കെ മുഹമ്മദ്, റെയ്ഹാനത്ത് സുബി, ഷഫീഖ് പേരാവൂര്‍, പി.കെ ഇബ്രാഹിം ഹാജി സംസാരിച്ചു.
മട്ടന്നൂര്‍: മട്ടന്നൂരില്‍ അഡ്വ.പി.വി സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സബാഹ് അധ്യക്ഷനായി. ഇ.പി ഷംസുദ്ദീന്‍, പി.എം അബൂട്ടി, പി.കെ കുട്ട്യാലി, സി.പി ജലീല്‍, വി.എന്‍ മുഹമദ്, നൗഫല്‍ മെരുവമ്പായി, ശുഹൈബ് കൊതേരി, റാഫി തില്ലങ്കേരി, കെ.കെ കുഞ്ഞഹമ്മദ്, ഷബീര്‍ എടയന്നൂര്‍, അനസ്, ഫസീം കൂടാളി സംസാരിച്ചു.
ഇരിട്ടി: പേരാവൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫിസിലേക്ക് നടത്തിയ മുസ്‌ലിംലീഗ് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ജില്ലാ സെക്രട്ടറി അഡ്വ.കെ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജനറല്‍ സെക്രട്ടറി സി. അബ്ദുല്ല അധ്യക്ഷനായി. എം.എം മജീദ്, റഹിയാനത്ത് സുബി, എം.കെ മുഹമ്മദ്, ശഫീഖ് പേരാവൂര്‍, ഇബ്രാഹിം മുണ്ടേരി, എ.കെ ഇബ്രാഹിം ഹാജി, ഇബ്രാഹിം പൊയിലന്‍ സംസാരിച്ചു.
സി. കാസിം, യു.പി മുഹമ്മദ്, ഒ. ഹംസ, എന്‍. മുഹമ്മദ്, അഷ്‌റഫ് അടയ്ക്കാത്തോട്, മൊയ്തീന്‍ മുല്ലപ്പള്ളി, കെ.വി ബഷീര്‍, സി.എ ലത്തീഫ്, യു.വി അബ്ദുല്ല, കെ.എം മുഹമ്മദ്, എന്‍.കെ ഷറഫുദ്ദീന്‍ നേതൃത്വം നല്‍കി.
മട്ടന്നൂര്‍: മുസ്‌ലിംലീഗ് മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എക്‌സൈസ് റെയ്ഞ്ച് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ. പി.വി സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മട്ടന്നൂരിലേക്ക് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബു സബാഹ് അധ്യക്ഷനായി. ഇ.പി ഷംസുദ്ദീന്‍, പി.എം ആബൂട്ടി, കെ.കെ കുഞ്ഞമ്മദ്, പി.കെ കുട്ട്യാലി, പി.പി ജലീല്‍, വി.എന്‍ മുഹമ്മദ്, നൗഫല്‍ മെരുവമ്പായി, മുഹമ്മദ് റാഫി, ശുഹൈബ് കൊതേരി സംസാരിച്ചു. മുസ്തഫ ചൂര്യോട്ട്, ലത്തിഫ് ശിവപുരം, വി. മുഹമ്മദ്, ഷബിര്‍ എടയന്നൂര്‍, റഫിഖ് ബാവോട്ട്പാറ, എ.പി കുഞ്ഞമ്മദ്, പി.കെ.സി മുഹമ്മദ്, കാദര്‍കുട്ടി ഹാജി, പി.പി അബ്ദുല്ല, യാക്കൂബ് എളമ്പാറ, എം.കെ മുഹമ്മദ്, ശുക്കൂര്‍ ആലംബത്, പി.വി ഷാഹിദ്, മുഹമ്മദ് ചെമ്പിളളി, കെ.പി ഹനീഫ, ഫസീം കൂടാളി, എ.കെ അനസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."