HOME
DETAILS
MAL
സ്വത്ത് തട്ടിപ്പ് കേസ്: പയ്യന്നൂരില്‍ ജനസദസ്
backup
September 12 2017 | 06:09 AM
പയ്യന്നൂര്‍: പി. ബാലകൃഷ്ണന്റെ ദുരൂഹ മരണവും സ്വത്ത് തട്ടിയെടുക്കലും സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തളിപ്പറമ്പിലെ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ ജനസദസ് സംഘടിപ്പിച്ചു. പയ്യന്നൂര്‍ പബ്ലിക് ലൈബ്രറി ഹാളില്‍ നഗരസഭ ചെയര്മാന് അഡ്വ. ശശിവട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. മാടായി കോഓപ്പറേറ്റീവ് കോളജ് പ്രസിഡന്റ് എം.കെ രാജന് അധ്യക്ഷനായി. ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പദമന് കോഴൂര്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.പി ജ്യോതി, കൗണ്‍സിലര്‍മാരായ പി.പി ദാമോദരന്‍, എം.കെ ഷമീമ, എ.കെ ശ്രീജ, പി.വി ദാസന്, എം. സഞ്ജീവന്, അഡ്വ. ടി.വി അജയകുമാര്‍, രജനി രമാനന്ദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."