മദ്യനയത്തിനെതിരേ മുസ്‌ലിം ലീഗ് ധര്‍ണ
ആലക്കോട്: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ ആലക്കോട് എക്‌സൈസ് റെയിഞ്ച് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നടുവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അബ്ദുല്ല അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.എ റഹിം, പി.ടി.എ കോയ, വി.വി അബ്ദുല്ല, വര്‍ഗീസ് പയ്യമ്പള്ളി, എന്‍.യു അബ്ദുല്ല, കെ.എച്ച് അഷറഫ്, എം.എ ഖലീല്‍ റഹ്മാന്‍, ഇ.എം മൂഹമ്മദ് കുഞ്ഞി മുസ്‌ലിയ്യാര്‍, കെ. മുഹമ്മദ് കുഞ്ഞി, ഇ.എം നാസര്‍ സംസാരിച്ചു.
ശ്രീകണ്ഠപുരം: ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീകണ്ഠപുരം എക്‌സൈസ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. കെ.പി മൊയ്തീന്‍ കുഞ്ഞി ഹാജി അധ്യക്ഷനായി. രാജന്‍ കോരമ്പേത്ത്, മുഹമ്മദ് ബ്ലാത്തൂര്‍, കെ. സലാഹുദ്ദീന്‍, എന്‍.പി റഷീദ്, ടി.എന്‍.എ ഖാദര്‍, എ അഹ്മദ് കുട്ടി ഹാജി, പി.പി ഖാദര്‍, ഖാദര്‍ കൗപ്രം, യു.പി അബ്ദുറഹ്മാന്‍, എം.പി സഫീര്‍, എന്‍.പി സിദ്ദീഖ്, കെ.പി അബ്ദുറഹ്മാന്‍, പി.കെ ഷശംസുദ്ദീന്‍, കെ.പി മുഹമ്മദ് കുഞ്ഞി സംസാരിച്ചു.
പയ്യന്നൂരില്‍ സംസ്ഥാന മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. എസ്.എ ശുക്കൂര്‍ ഹാജി അധ്യക്ഷനായി. പെരിങ്ങോം മുസ്തഫ, കെ.ടി സഹദുള്ള, എം. അബ്ദുള്ള, എസ്‌കെ മുഹമ്മദ്, സജീര്‍ ഇഖ്ബാല്‍, സി.കെ മൂസകുഞ്ഞി ഹാജി, രുഖ്‌നുദ്ദീന്‍, ഫായിസ് കവ്വായി, ഇബ്രാഹിം പൂമംഗലം, പി.കെ അബ്ദുള്‍ഖാദര്‍ മൗലവി, പി.പി മഹമൂദ് ഹാജി, സൈഫുദ്ദീന്‍, ഇബ്രാഹിം പുളിങ്ങോം, കെ.കെ അഷ്‌റഫ് സംസാരിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പില്‍ റെയിഞ്ച് ഓഫിസ് മാര്‍ച്ച് അബ്ദുറഹിമാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. സി.പി.വി അബ്ദുള്ള അധ്യക്ഷനായി. ടി.പി മമ്മു, പി. മുഹമ്മദ് ഇഖ്ബാല്‍, മഹമൂദ് അള്ളാംകുളം, കെ.കെ അബ്ദുറഹിമാന്‍, ഒ.പി ഇബ്രാഹിം കുട്ടി, പി.സി നസീര്‍, അഹ്മദ് പൂമംഗലം, ഹംസ മൗലവി, പള്ളിപ്പറമ്പ്, അബൂബക്കര്‍ വായാട്, കെ. മുസ്തഫ ഹാജി, കെ.വി അബൂബക്കര്‍ ഹാജി, സമദ് കടമ്പേരി, അലി മംഗര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."