തമിഴ്നാട് പൊലിസുകാരനെ തളിപ്പറമ്പ് സ്റ്റേഷനില്‍ എ.എസ്.ഐ മര്‍ദിച്ചു
തളിപ്പറമ്പ്: തമിഴ്നാട്ടില്‍ നിന്നെത്തിയ പൊലിസുകാരന് തളിപ്പറമ്പ് പൊലിസ് സ്റ്റേഷനില്‍ മര്‍ദനമേറ്റു. ഇന്നലെ രാവിലെയാണ് മധുര സിറ്റി പൊലിസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എം. സദാശിവത്തിന് മര്‍ദനമേറ്റത്. മധുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന തളിപ്പറമ്പ് സ്വദേശിയുടെ പേരില്‍ തളിപ്പറമ്പ് കോടതിയില്‍ നിന്ന് നല്കിയ വാറണ്ട് സംബന്ധിച്ച് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് സദാശിവം തളിപ്പറമ്പിലെത്തിയത്. സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്ത ഇദ്ദേഹം യാത്രാക്ഷീണം മാറ്റാന്‍ ജിഡി ചാര്‍ജിലുള്ള പൊലിസുകാരന്റെ അനുമതി പ്രകാരം സ്റ്റേഷന്റെ മുകള്‍നിലയില്‍ പൊലിസുകാര്‍ വിശ്രമിക്കുന്ന സ്ഥലത്ത് ഉറങ്ങാന്‍ കിടന്നിരുന്നു. ഇതിനു ശേഷം തന്റെ ടവ്വല്‍ വിരിച്ച് ഉറങ്ങിയെന്ന് ആരോപിച്ച് തളിപ്പറമ്പ് സ്റ്റേഷനിലെ ഒരു എ.എസ്.ഐ ഇദ്ദേഹത്തെ മര്‍ദിച്ചു എന്നാണ് പരാതി. സ്റ്റേഷനിലെ മറ്റ് പൊലിസുകാര്‍ ഇടപെട്ടാണ് മര്‍ദനത്തില്‍ നിന്ന് ഇദ്ദേഹത്തെ രക്ഷിച്ചത്. സംഭവം തമിഴ്നാട് പൊലിസിലെ ഉന്നതരെ സദാശിവം അറിയിച്ചത് പ്രകാരം എസ്.പി ഇതുസംബന്ധിച്ച് വിശദീകരണം തേടിയതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."