മതേതര ശക്തികളെ ദുര്‍ബലപ്പെടുത്താന്‍ സി.പി.എം ശ്രമം: വി.ഡി സതീശന്
കണ്ണൂര്‍: രാജ്യത്താകമാനം സംഘപരിവാര്‍ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ജനാധിപത്യ മതേതരത്വ ശക്തികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമ്പോള്‍ കേരളത്തില്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് അനുകൂലമാകുന്ന വിധത്തില്‍ കോണ്‍ഗ്രസിനെയും മതേതരത്വ ശക്തികളെയും ദുര്‍ബലപ്പെടുത്തുന്നതിനാണ് സി.പി.എം പരിശ്രമിക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്.
കണ്ണൂര്‍ ഇക്കോസ് ഓഡിറ്റോറിയത്തില്‍ ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി മതേതരചേരിയെ അപചയപ്പെടുത്താനുള്ള സി.പി.എം ഹിഡന്‍ അജണ്ട ജനാധിപത്യ മതേതര ശക്തികള്‍ തിരിച്ചറിയുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി അധ്യക്ഷനായി. സണ്ണി ജോസഫ് എം.എല്‍.എ, പി. രാമകൃഷ്ണന്, സുമാ ബാലകൃഷ്ണന്, സജീവ് ജോസഫ്, എ.ഡി മുസ്തഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."