അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ശശികലയെ പുറത്താക്കി
ചെന്നൈ: പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ശശികലയെ എ.ഐ.എ.ഡി.എം.കെ പുറത്താക്കി. ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം ഇത് സംബന്ധിച്ച പ്രമേയം പാസ്സാക്കി. ശശികലയുടെ ബന്ധുവും ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനേയും പാർട്ടിയിൽനിന്ന് പുറത്താക്കി.
മരിച്ചെങ്കിലും ജയലളിത തന്നെ ജനറല്‍ സെക്രട്ടറിയായി തുടരും. പളനിസ്വാമിയും പനീര്‍ശെല്‍വവും ചേര്‍ന്ന സമിതി പാര്‍ട്ടിയെ നയിക്കും. പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററായി പനീര്‍ശെല്‍വത്തിനേയും അസിസ്റ്റന്റ് കോര്‍ഡിനേറ്ററായി പളനിസ്വാമിയേയും തെരഞ്ഞെടുത്തു. ജയലളിത നിയമിച്ച ഭാരവാഹികളും പാർട്ടിയിൽ നിലനിൽക്കും.
മധുരവെയില്‍ ശ്രീവാരൂരിലെ മണ്ഡപത്തിലാണ് യോഗം നടക്കുന്നത്. 250 പേരടങ്ങുന്ന പ്രവര്‍ത്തക സമിതിയും 2780 പേരുടെ ജനറല്‍ കൗണ്‍സിലുമാണ് യോഗം ചേരുന്നത്. എടപ്പാടി പളനിസാമി സര്‍ക്കാര്‍ ന്യൂനപക്ഷ സര്‍ക്കാരാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ ഇന്ന് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."