'ഇന്‍ക്വ 2017' സംസ്ഥാന ടെക്‌നിക്കല്‍ ഫെസ്റ്റ് നാളെ മുതല്‍
ചെറുവത്തൂര്‍: സഹകരണ വകുപ്പിന്റെ കീഴില്‍ ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന കേപ്പിന്റെ അധീനതയിലുള്ള കോളജ് ഓഫ് എന്‍ജിനീയറിങ് തൃക്കരിപ്പൂരില്‍ സംഘടിപ്പിക്കുന്ന ഇന്‍ക്വ 2017 സംസ്ഥാന ടെക്‌നിക്കല്‍ ഫെസ്റ്റ് നാളെ തുടങ്ങും. എന്‍ജിനീയറിങിലെ അതിനൂതന സാങ്കേതിക വിദ്യകളും ആശയങ്ങളും വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടെക്‌നിക്കല്‍ മെഡിക്കല്‍ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ ഐ.എസ്.ആര്‍.ഒ, അനെര്‍ട്ട്, പരിയാരം മെഡിക്കല്‍ കോളജ് തുടങ്ങിയവയുടെ പവലിയനുകള്‍ പ്രദര്‍ശന നഗരിയില്‍ ഒരുക്കും. കോളജിലെ വിവിധ ഡിപ്പാര്‍ട്‌മെന്റുകളിലെ കുട്ടികള്‍ തയാറാക്കിയ 80 പ്രൊജക്ടുകള്‍, മറ്റു സാങ്കേതിക സ്ഥാപനങ്ങളിലെ കുട്ടികള്‍ തയാറാക്കിയ നിരവധി പ്രൊജക്ടുകള്‍ എന്നിവയും പ്രദര്‍ശിപ്പിക്കും. ഫെസ്റ്റിന്റെ ഭാഗമായി എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ നടത്തും. ക്വാഡ് കോപ്റ്റര്‍ റേസ്, ക്വാഡ് കോപ്റ്റര്‍ വര്‍ക്ക് ഷോപ് എന്നിവ ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. നാളെ വൈകിട്ട് ആറിന് ഡല്‍ഹി ജനസംസ്‌കൃതി അവതരിപ്പിക്കുന്ന 18 ഭാഷകളിലുള്ള 'നാടിന്റെ തീപൊട്ടുകള്‍', 14 ന് വൈകിട്ട് ആറിന് വിനീത് ശ്രീനിവാസന്റെ വിനീത് ഇന്‍ ലൈവ് കണ്‍സേര്‍ട് മെഗാഷോ, 15ന് രാത്രി 7.30 കേരളാ ഫോക്‌ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന മുടിയേറ്റ്, 16ന് െൈവകിട്ട് ആറിന് കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന അലുംനി നൈറ്റ് എന്നിവ അരങ്ങേറും. ഫെസ്റ്റ് 17ന് സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം. രാജഗോപാലന്‍ എം.എല്‍.എ, പ്രിന്‍സിപ്പല്‍ ഡോ. വിനോദ് പൊട്ടകുളത്ത്, പി. അനീഷ് കുമാര്‍, ടി. രതീഷ്, കെ. അനില്‍, എ.വി പ്രണവ്, വിപിന്‍ ജോഷി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."