ചെങ്കളയില്‍ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
ചെര്‍ക്കള: ചെങ്കളയില്‍ തെരുവ് നായ ശല്യം രൂക്ഷം. രണ്ട് പേര്‍ക്ക് കടിയേറ്റു. ചെങ്കള സിറ്റിസണ്‍ നഗര്‍ തൈവളപ്പിലെ മുഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജ (70), അയല്‍വാസി അബ്ദുറഹ്മാന്‍ (51) എന്നിവര്‍ക്കാണ് കടിയേറ്റത്. ഖദീജയുടെ കൈകള്‍ക്കും അബ്ദുറഹ്മാന്റെ കാലിനുമാണ് കടിയേറ്റത്.
ഇന്നലെ രാവിലെയോടെയാണ് സംഭവം. പേരക്കുട്ടിയെ മദ്‌റസയിലേക്ക് അയക്കുന്നതിന് വേണ്ടി വീട്ടില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ ഓടിയെത്തിയ നായ ഖദീജയെ ആക്രമിക്കുകയായിരുന്നു. ബഹള കേട്ട് ഓടിവരുന്നതിനിടെ അബ്ദുറഹ്മാന്‍ നിലത്തുവീണപ്പോള്‍ കാലിന് കടിയേല്‍ക്കുകയുമായിരുന്നു. പരുക്കേറ്റ ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്കള പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും ചെര്‍ക്കള നഗരത്തിലും പുതിയ ബസ്റ്റാന്റ് പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായതോടെ സ്‌കൂള്‍, മദ്‌റസ വിദ്യാര്‍ഥികളടക്കമുള്ള നാട്ടുകാരും യാത്രക്കാരും ഭീതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."