പൊലിസ് നടപടികള്‍ കടലാസില്‍: തുഞ്ചത്ത് ജ്വല്ലറി തട്ടിപ്പിനിരയായവര്‍ നിക്ഷേപം തിരികെ ലഭിക്കാതെ അലയുന്നു
തിരൂര്‍: കമ്പനി എം.ഡിയെ ഒരു വര്‍ഷത്തിന് ശേഷം പിടികൂടിയ തിരൂര്‍ പൊലിസിന്റെ നടപടികള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ തുഞ്ചത്ത് ജ്വല്ലറി തട്ടിപ്പിനിരയാവര്‍ പൊലിസ് സ്റ്റേഷന്‍ കയറിയിറങ്ങി വലയുന്നു.
കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ വഞ്ചിതരായ നിക്ഷേപകരും മോഹന വാഗ്ദാനങ്ങളില്‍ വീണുപോയ ഏജന്റുമാരും നിക്ഷേപം തിരികെ ലഭിക്കാതെ മാനസികമായി തളര്‍ന്ന് കഴിയുകയാണ്. കമ്പനി എം.ഡിയും പ്രധാനപ്രതിയുമായ എം ജയചന്ദ്രന്‍ അറസ്റ്റിലായതല്ലാതെ കേസില്‍ ഇതുവരെ കാര്യമായ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. കേസ് അന്വേഷിക്കുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് താല്‍പ്പര്യമില്ലാത്തതിനാല്‍ നിക്ഷേപകര്‍ നീതി ലഭിക്കാതെ അലയുകയാണ്.
ദിനംപ്രതി ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപകണക്ക് വ്യക്തമാക്കി പലരും തിരൂര്‍ പൊലിസ് സ്‌റ്റേഷന്‍ കയറിയിറങ്ങുന്നുണ്ട്. പരാതി നല്‍കിയവര്‍ക്കാകട്ടെ കൃത്യമായ വിവരമോ മറുപടിയോ പോലും പൊലിസ് നല്‍കുന്നില്ലെന്നാണ് ആക്ഷേപം.
കേസിലെ കൂട്ടുപ്രതികളെ പിടികൂടാനോ ജയചന്ദ്രന്റെ പേരിലുള്ള വസ്തുവഹകള്‍ വിറ്റ് നിക്ഷേപകര്‍ക്ക് കുറച്ചെങ്കിലും പണം തിരികെ ലഭ്യമാക്കാനോ പൊലിസ് ഇടപെടലുകള്‍ നടത്തുന്നില്ലെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."