HOME
DETAILS

മദ്യനയത്തില്‍ സര്‍ക്കാര്‍ ഹിതപരിശോധനയ്ക്കു തയാറാകണം: മുസ്‌ലിംലീഗ്

  
backup
September 12 2017 | 06:09 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be-2

പെരിന്തല്‍മണ്ണ: സംസ്ഥാനത്തു മദ്യ ഉപയോഗ വര്‍ധനവിനു കാരണമാകുന്ന തരത്തില്‍ നയങ്ങള്‍ രൂപീകരിക്കുന്ന സര്‍ക്കാര്‍ തങ്ങളുടെ മദ്യ നയത്തില്‍ ഹിതപരിശോധനയ്ക്കു തയാറാകണമെന്നു മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.എന്‍.എ ഖാദര്‍. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ജില്ലയിലെ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസുകളിലേക്കു മുസ്‌ലിംലീഗ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പെരിന്തല്‍മണ്ണയിലെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബിനികളോടും കുട്ടികളോടുമുള്ള വെല്ലുവിളിയാണ് ഇടതുസര്‍ക്കാരിന്റെ മദ്യനയമെന്നും മുസ്‌ലിംലീഗ് ഒറ്റയ്ക്കു ഭരിക്കുന്ന സാഹചര്യം വന്നാല്‍ സംസ്ഥാനത്തു സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.കെ മുസ്തഫ അധ്യക്ഷനായി. മഞ്ഞളാംകുഴി അലി എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, നാലകത്ത് സൂപ്പി, എം. അബ്ദുല്ല മാസ്റ്റര്‍, അഡ്വ. എസ്. അബ്ദുസലാം, ഉമര്‍ അറക്കല്‍, അഡ്വ. ടി. കുഞ്ഞാലി, പി.കെ അബൂബക്കര്‍ ഹാജി, എ.കെ നാസര്‍, അഡ്വ. മൂസക്കുട്ടി, സി.എച്ച് മുസ്തഫ, നാലകത്ത് ഷൗക്കത്ത്, കൊളക്കാടന്‍ അസീസ്, ഹൈദ്രോസ് ഹാജി പുലാമന്തോള്‍, പി. അലി മാസ്റ്റര്‍, എം. സൈതലവി മാസ്റ്റര്‍, മജീദ് പുത്തന്‍കോട്ടില്‍, കെ.പി ഹുസൈന്‍, റഷീദ് പാറല്‍, അമീര്‍ പാതാരി, പുളിക്കല്‍ മുനീര്‍ സംസാരിച്ചു.
പരപ്പനങ്ങാടിയില്‍ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. വി.പി ഹമീദ് മാസ്റ്റര്‍ അധ്യക്ഷനായി. പി.കെ അബ്ദുര്‍റബ്ബ് എം.എല്‍.എ, പി. അബ്ദുല്‍ഹമീദ് എം.എല്‍.എ, സയ്യിദ് പി.എസ്.എച്ച് തങ്ങള്‍, എം.എ ഖാദര്‍, കെ.പി മുഹമ്മദ്കുട്ടി, കെ. കുഞ്ഞിമരക്കാര്‍, ബക്കര്‍ ചെര്‍ണ്ണൂര്‍, കുട്ടി മൗലവി, സി.എച്ച് മഹ്മൂദ് ഹാജി, ഹനീഫ മൂന്നിയൂര്‍, ഉമ്മര്‍ ഒട്ടുമ്മല്‍, ശരീഫ് കുറ്റൂര്‍, പി.കെ അസ്‌ലു, വി.പി കോയ ഹാജി, അലി തെക്കേപ്പാട്ട് സംസാരിച്ചു.
നിലമ്പൂരില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ മൂത്തേടം അധ്യക്ഷനായി. മുസ്തഫ അബ്ദുല്‍ ലത്വീഫ് മുഖ്യപ്രഭാഷണം നടത്തി. കെ.ടി കുഞ്ഞാന്‍, പി.വി ഹംസ, സി.എച്ച് അബ്ദുല്‍ കരീം, അന്‍വര്‍ ഷാഫി ഹുദവി, കെ.ടി കുഞ്ഞാന്‍, കബീര്‍ പനോളി, എം. അലവി, വി.എ.കെ തങ്ങള്‍, പി. ഖാലിദ് സംസാരിച്ചു.
മഞ്ചേരിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷനായി. അഡ്വ. യു.എ ലത്വീഫ്, പി.വി മനാഫ്, വല്ലാഞ്ചിറ മുഹമ്മദാലി സംസാരിച്ചു. കെ. മുഹമ്മദുണ്ണി ഹാജി, എം.പി മുഹമ്മദ് ഹാജി, പി.എ ജബ്ബാര്‍ ഹാജി, എം.പി.എം ഇസ്ഹാഖ് കുരിക്കല്‍, അഡ്വ. എന്‍.സി ഫൈസല്‍, അഷ്‌റഫ് മാടാന്‍,പി.പി സഫറുല്ല, സി.എച്ച് ഹസന്‍ഹാജി, ഇ. അബൂബക്കര്‍, എം. അഹമ്മദ് എന്ന നാണി, അബൂബക്കര്‍, ഗഫൂര്‍ ആമയൂര്‍ നേതൃത്വം നല്‍കി.
പൊന്നാനിയില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.പി അബ്ദുല്ലക്കുട്ടി അധ്യക്ഷനായി. പി.എം.എ സലാം, പി. സാദിഖലി, ഷാനവാസ് വട്ടത്തൂര്‍, അഹമ്മദ് ബാഫഖി തങ്ങള്‍ സംസാരിച്ചു. പ്രവര്‍ത്തകരും പൊലിസും തമ്മില്‍ നേരിയ ഉന്തും തള്ളുമുണ്ടായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago