ഉത്സവാഘോഷങ്ങളുടെ തനിമ നിലനിര്‍ത്താന്‍ നിയമസഹായം തേടും: ഫെസ്റ്റിവല്‍ കോഡിനേഷന്‍
ചേലക്കര: ഉത്സവാഘോഷങ്ങളുടെ തനിമ നിലനിര്‍ത്താന്‍ ഹൈക്കോടതിയില്‍ നിയമസഹായം തേടാന്‍ കേരള ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ ചേലക്കര മേഖലാസമ്മേളനം തീരുമാനിച്ചു. ആനയെഴുന്നെള്ളിപ്പിന്റെയും വെടിക്കെട്ടിന്റെയും പേര് പറഞ്ഞ് ഉത്സവപെരുന്നാള്‍നേര്‍ച്ച ആഘോഷങ്ങളെ മൂലക്കിരുത്താനാണ് അധികാരികള്‍ ശ്രമിക്കുന്നത്.
ഇത്തരം ആഘോഷങ്ങളെ മാത്രം ആശ്രയിച്ച് വാദ്യകലാകാരന്‍മാര്‍, പന്തല്‍ പണിക്കാര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങി വെടിക്കെട്ട് തൊഴിലാളികള്‍ വരെ ഒട്ടനവധി കുടുംബങ്ങളുണ്ട്. ഉത്സവങ്ങളെ ഇല്ലായ്മ ചെയ്യുന്നതോടെ അവരുടെ ജീവിതമാര്‍ഗ്ഗം കൂടിയാണ് ഇല്ലാതാകുന്നത്. യു.ആര്‍ പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ഇ.വേണുഗോപാലമേനോന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബാബു എം പാലിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. അനില്‍ അക്കര എം.എല്‍.എ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.രവികുമാര്‍ ഉപ്പത്ത് മുഖ്യാതിഥികളായി. മുന്‍ ശബരിമല മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിപ്പാട്, ചേലക്കര പള്ളി വികാരി ഫാ.മാത്യൂ ഈരാളില്‍, വല്‍സന്‍ ചമ്പക്കര, ഗോപി ചക്കുന്നത്ത്, ടി.ബി മൊയ്തീന്‍കുട്ടി, പ്രെഫ.എന്‍.രാധാകൃഷ്ണന്‍, ജയപ്രകാശ് കുമാര്‍, ബാബു പൂക്കുന്നത്ത്, ടി.പി പ്രാഭാകരമേനോന്‍, േപി.കെ.സുനില്‍കുമാര്‍, എം.അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാജേഷ് നമ്പ്യാത്ത് പ്രമേയം അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."