'പ്രധാനമന്ത്രിയുടെ പ്രസംഗം തടഞ്ഞത് ഫെഡറലിസത്തിനെതിരായ നടപടി'
തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125 ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പ്രദര്‍ശനം കേരളത്തിലെ കാംപസുകളില്‍ തടഞ്ഞത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് പി.കെ കൃഷ്ണദാസ്. പ്രധാനമന്ത്രിയെ അംഗീകരിക്കാന്‍ കഴിയാത്ത അസഹിഷ്ണുതയാണ് സി.പി.എമ്മിനും കോണ്‍ഗ്രസിനുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് വേണ്ടെന്ന് പറയാന്‍ സംസ്ഥാനം തയാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.
കേരളത്തില്‍ പ്രസംഗം തടഞ്ഞത് ജിഹാദി ഭീകരരെ പ്രീണിപ്പെടുത്താനാണെന്നും ഇതിനെതിരേ ചാന്‍സിലറായ ഗവര്‍ണര്‍ യൂനിവേഴ്‌സിറ്റികളില്‍ നിന്ന് വിശദീകരണം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശശികലയുടെ പ്രസംഗത്തില്‍ തെറ്റില്ലെന്നും പ്രസംഗം പരിശോധിക്കാന്‍ പരസ്യ സംവാദത്തിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സി.പി.എം സമാന്തര ശോഭയാത്രകള്‍ നടത്തുന്നത് ശ്രീകൃഷ്ണനെ അപമാനിക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശോഭയാത്ര ബ്ലൂവെയ്ല്‍ പോലെയാണെന്ന കോടിയേരിയുടെ പ്രസ്താവന സി.പി.എമ്മിനാണ് ചേരുകയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."