മദ്യവില്പനശാല മാനേജരെ ആക്രമിച്ച കേസില്‍ നാലാം പ്രതി പിടിയില്‍
കാട്ടാക്കട: മലയിന്‍കീഴ് ബെവ്കോ മദ്യവില്പനശാല മാനേജരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന ഒരാള്‍ പിടിയിലായി.കൊല്ലം കുണ്ടറ കരിക്കാരി അഷ്ടമുടി പൊയ്കമേലതില് വീട്ടില്‍ ചിക്കു എന്നും ഷൈന്‍ എന്നും വിളിക്കുന്ന ഷക്കീര്ബാബുവാണ് ഇന്നലെ അറസ്റ്റിലായത്.
കഴിഞ്ഞ ജൂലായിലാണ് സംഭവം. ഈ കേസ്സുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നേരത്തെ പിടികൂടിയിരുന്നു. പാലോട്ടുവിള കുഞ്ചുകോണം കാവുവിളപുത്തന് വീട്ടില്‍ വിജേഷ് (30), കുഞ്ചുകോണം മഹേഷ് ഭവനില്‍ രാജേഷ് (29), പാലോട്ടുവിള കുഞ്ചുവീട്ടില്‍ മഹേഷ് (34) എന്നിവരെയാണ് മുന്‍പ് അറസ്റ്റ് ചെയ്തത്. ബെവ്കോയുടെ മലയിന്‍കീഴ് മദ്യവില്പനശാലയിലെ മാനേജര്‍ ഷാജിക്കാണ് പരുക്കേറ്റത് .
രാത്രി മലയിന്‍കീഴ്- കാട്ടാക്കട റോഡില്‍ മേപ്പൂക്കട ജങ്ക്ഷനില്‍ വച്ചായിരുന്നു ആക്രമണം. ബൈക്കില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന ഷാജിയെ പ്രതികളടങ്ങുന്ന സംഘം തടഞ്ഞു നിര്‍ത്തി.തുടര്‍ന്നു മര്‍ദിക്കുകയും തലയ്ക്ക് അടിക്കുകയും ചെയ്തതായി പൊലിസ് പറഞ്ഞു. ഷാജി തലയില്‍ വച്ചിരുന്ന ഹെല്‍മറ്റ് അടിയില്‍ തകര്‍ന്നു. തലയിലും ദേഹത്തും പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികില്‍സ തേടി.
പ്രതികള്‍ മദ്യവില്പനശാലയ്ക്കു മുന്നില്‍ ബഹളം ഉണ്ടാക്കിയത് ഷാജി ചോദ്യം ചെയ്യുകയും ഇതു സംബന്ധിച്ചു പൊലിസില്‍ പരാതിയും നല്‍കിയിരുന്നു.
ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയത്. മാനേജരെ അടിച്ച സംഭവത്തില്‍ ഏഴുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. ഈ അറസ്റ്റോടെ മൂന്ന് പേരെ കൂടി കിട്ടാനുണ്ട്. സിഐ ജയകുമാര്‍, എസ്ഐ സുരേഷ്കുമാര്‍,എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."