യുവാവിനെ അക്രമിച്ച സംഭവം: പ്രതികള്‍ അറസ്റ്റില്‍
കഠിനംകുളം: ഗ്യാസ് വിതരണം കഴിഞ്ഞ് മടങ്ങിയ മരിപ്പന്‍കോടിന് സമീപം താമസിക്കുന്ന ബിജീഷിനെ വാഹനം തടഞ്ഞ് ആക്രമിച്ച കേസിലെ പ്രതികളായ കഴകൂട്ടം കിഴക്കും ഭാഗം ഇലപ്പക്കുഴി പുതുവല്‍ പുത്തന്‍ വീട്ടില്‍ ചക്കുവെന്നുവിളിക്കുന്ന അജീഷ് (22) കഴകൂട്ടം പോങ്ങറ വീട്ടില്‍ ആദര്‍ശ് (19) എന്നിവരെ കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു.
ഇവര്‍ ഒളിവില്‍ കഴിഞ്ഞ് വരവേ വിതുര മലയടി ഭാഗത്ത് വച്ചാണ് പൊലീസ് പിടികൂടിയത്. കഴക്കൂട്ടം അലന്‍ ഫെഡ്മാന്‍ സ്‌കൂളിന് സമീപം വച്ച് ആഗസ്റ്റ് 26ന് വൈകിട്ട് ആറിന് വാഹനം തടഞ്ഞ് നിര്‍ത്തി ബിജീഷിനെ ആക്രമിച്ച് കല്ല് കൊണ്ട് തലയില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
കഴകൂട്ടം സൈബര്‍ സിറ്റി സബ് ഡിവിഷന്‍ പൊലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ. പ്രമോദിന്റെ നേതൃത്വത്തില്‍ കഴകൂട്ടം സി.ഐ എസ്.അജയ് കുമാര്‍ എസ്. ഐ ദിപിന്‍ സി.പി.ഒമാരായ പ്രസാദ്, മനു, സജീര്‍,പ്രിന്‍സ്, അരുണ്‍ എന്നിവരാണ് പൊലിസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."