ഗൗരി ലങ്കേഷിന്റെ കൊലപാതകം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി: ആര്‍. രാമചന്ദ്രന്‍
കരുനാഗപ്പള്ളി: മാധ്യമ പ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകം രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ഭരണകര്‍ത്താക്കളുടെയും സമൂഹത്തിന്റെയും തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ നിശബ്ദമാക്കുവാനുള്ള കുല്‍സിത ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിനെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.
മനുഷ്യാവകാശ സാമൂഹ്യ നീതിഫോറം സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോറം ചെയര്‍മാന്‍ കെ.പി മുഹമ്മദ് അധ്യക്ഷനായി. കെ.സി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, മുന്‍ ജില്ലാ കലക്ടര്‍ ബി.മോഹനന്‍ ഐ.എ.എസ്, തഴവാ സത്യന്‍, മുനമ്പത്ത് ഷിഹാബ്, നാടിയന്‍പറമ്പില്‍ മൈതീന്‍കുഞ്ഞ്, കമറുദ്ദീന്‍ മുസ്‌ലിയാര്‍, ഷീലാജഗദരന്‍, വാഴയത്ത് ഇസ്മായില്‍, മെഹര്‍ഖാന്‍, എം. അഹമ്മദ്കുഞ്ഞ്, ആര്‍. ശശിധരന്‍പിള്ള, ഉദയനാഥന്‍പിള്ള, കുന്നേല്‍ രാജേന്ദ്രന്‍, തെക്കടത്ത് ഷാഹുല്‍ഹമീദ്, രമണന്‍, കെ.എസ് പുരം സത്താര്‍, ആദിനാട് നാസര്‍, ഷാജഹാന്‍ ഇസ്മയില്‍കുഞ്ഞ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."