HOME
DETAILS

നരോദപാട്യ കൂട്ടക്കൊല: അമിത് ഷാ ഹാജരാകണമെന്ന് കോടതി

  
backup
September 12 2017 | 09:09 AM

8736248573867837254-2

അഹമദാബാദ്: 2002 ഗുജറാത്ത് കലാപത്തിലെ നരോദാ ഗാം കൂട്ടക്കൊലക്കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു.

കേസില്‍ ശിക്ഷിക്കപ്പെട്ട ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ മായ കോട്‌നാനിയുടെ അഭിഭാഷകന്റെ അഭ്യര്‍ഥന മാനിച്ചാണ് പ്രത്യേക കോടതി അനുമതി നല്‍കിയത്. കൂട്ടക്കൊല നടക്കുമ്പോള്‍ താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് സ്ഥാപിക്കാനാണ് സാക്ഷി വിചാരണ നടത്തുന്നത്.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അമിത്ഷായെ വിസ്തരിക്കുന്നതിന് കോട്‌നാനിക്ക് കോടതി ചൊവ്വാഴ്ച വരെ സമയം അനുവദിച്ചിരുന്നു. പലതവണ ശ്രമിച്ചിട്ടും അമിത് ഷായെ ബന്ധപ്പെടാന്‍ തനിക്കായിട്ടില്ലെന്നാണ് കോട്‌നാനി കോടതിയെ അറിയിച്ചത്.

കലാപത്തിനിടെ മായ കോട്‌നാനിയുടെ നേതൃത്വത്തില്‍ അക്രമികള്‍ നരോദ പാട്യയില്‍ 11 പേരെ കൂട്ടക്കൊല ചെയ്തുവെന്നാണ് കേസ്. കേസില്‍ മായ കോട്‌നാനിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

ഗൈനക്കോളജിസ്റ്റായ മായ കോട്‌നാനി വനിതശിശുക്ഷേമ വകുപ്പ് മന്ത്രിയായിരിക്കേയാണ് ഗുജറാത്തില്‍ കലാപമുണ്ടായത്. നരോദ ഗാമില്‍ കൂട്ടക്കൊല നടക്കുന്ന സമയത്ത് മായ കോട്‌നാനി നിയമസഭയിലും ആശുപത്രിയിലുമാണ് ഉണ്ടായിരുന്നതെന്ന് തെളിയിക്കുന്നതിനായാണ് അമിത് ഷാ ഉള്‍പ്പടെയുള്ളവരെ വിസ്തരിക്കണമെന്ന ആവശ്യം കോടതിയില്‍ അവര്‍ ഉയര്‍ത്തിയത്. കോടതി ഇത് അംഗീകരിക്കുകയായിരുന്നു.

നേരത്തെ ഈ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസുമാരായ അഖില്‍ ഖുറേശി, എം.ആര്‍ ഷാ, ആനന്ദ് ദേവ്, ആര്‍.എച്ച് ശുക്ല്!, സോണിയാ ഗോകാനി, ജി.ബി ഷാ, കെ.എസ് ജാവേരി എന്നിവര്‍ പിന്‍മാറിയത് വിവാദത്തിനുകാരണമായിരുന്നു. സംഭവം നടക്കുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ആരോപണമുയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago