വിദ്യാര്‍ഥിനി കുളത്തില്‍ മുങ്ങിമരിച്ചു
കാസര്‍കോട്: കുളത്തില്‍ അലക്കാന്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. കാസര്‍കോട് ബന്തടുക്ക കുറ്റിക്കോല്‍ ചായിത്തടുക്കത്തെ ടാപ്പിങ് തൊഴിലാളിയായ വിത്സണ്-മോളി എന്നിവരുടെ മകള്‍ സിനി (16 ) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ബേത്തൂര്‍പാറ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ സിനി വീട്ടില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം അമ്മയോടൊപ്പം തുണികള്‍ അലക്കാനായി തൊട്ടടുത്ത കുളത്തിലേക്കു പോയിരുന്നു.
മോളി തുണി അലക്കി കൊണ്ടിരിക്കെ കുളിക്കാനിറങ്ങിയ സിനി കുളത്തില്‍ മുങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് മോളി ബഹളം വച്ച് ആളുകളെ കൂട്ടി സിനിയെ കുളത്തില്‍ നിന്നും പുറത്തെടുത്ത് തൊട്ടടുത്ത ആശുപത്രിയിലും ശേഷം കാസര്‍ക്കോട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബേഡകം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."