എല്‍.ഡി.എഫ് മദ്യനയം ക്രൂരമായ ജനവഞ്ചന: വി.എം സുധീരന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള എല്‍.ഡി.എഫ് മദ്യനയം അതിക്രൂരമായ ജനവഞ്ചനയെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. പ്രകടനപത്രികയിലെ മദ്യനയം കാറ്റില്‍പറത്തി സംസ്ഥാനത്ത് മദ്യമൊഴുക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതിനെതിരേ കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒരുമിക്കണം. മദ്യനയത്തിനെതിരേ വിവിധ മത, സാംസ്‌കാരിക, സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ വെള്ളയമ്പലം ആനിമേഷന്‍ സെന്ററില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യ നയത്തിനെതിരേ 26ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നേതൃസംഗമവും അടുത്ത മാസം 11ന് ബഹുജന സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്താന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്തു. പാളയം ഇമാം വി.പി സുഹൈബ് മൗലവി അധ്യക്ഷനായി. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കബാവ, ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ: എം. സൂസപാക്യം, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണംപിള്ളി മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, എം.എല്‍.എമാരായ വി.പി സജീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ശിവഗിരി മഠം ഗവേണിങ് കൗണ്‍സില്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, പി. ഗോപിനാഥന്‍ നായര്‍, പാച്ചല്ലൂര്‍ സലീം മൗലവി, സ്വാമി അശ്വതി തിരുനാള്‍, ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, പി.രാമഭദ്രന്‍, ടി.കെ അനിയന്‍, സൈഫുദ്ദീന്‍ ഹാജി, വി.കെ ഹരീന്ദ്രനാഥ്, യൂജിന്‍ എച്ച്. പെരേര പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."