HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ കൊണ്ടുവന്ന ഡീസലില്‍ വെള്ളവും ചെളിയും
backup
September 13 2017 | 01:09 AM
കായംകുളം: കായംകുളം കെ.എസ്.ആര്.ടി.സി ഡിപ്പോയിലേക്ക് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന ഇന്ധനത്തില്‍ വെള്ളവും ചെളിയും കണ്ടെത്തി.
തിങ്കളാഴ്ച രാത്രി എട്ടിനാണ് കൊച്ചി ഇരുമ്പനം ഐ.ഒ.സി പ്ലാന്റില്‍ നിന്ന് 12,000 ലിറ്റര്‍ ഡീസല്‍ കായംകുളം ഡിപ്പോയില്‍ കൊണ്ടുവന്നത്. സംശയം തോന്നിയതിനാല്‍ രാത്രി തന്നെ അസിസ്റ്റന്റ് ഡിപ്പോ മാനേജര്‍ വി. പത്മകുമാര്‍ പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ ഇന്ധനത്തില്‍ മായം കലര്‍ന്നതായി കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ അസിസ്റ്റന്റ് വര്‍ക്ക് മാനേജര്‍ സുനില്‍ കുമാര്‍ എത്തി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ചെളിയും വെള്ളവും കണ്ടെത്തിയത്.
ഇതേത്തുടര്‍ന്ന് ഡീസല്‍ കൊണ്ടു വന്ന ടാങ്കര്‍ ഇന്നലെ ഉച്ചയോടെ തിരിച്ചയച്ചു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."