പേടിഎം ബാങ്കിന് പിന്നാലെ പേടിഎം കാര്‍ഡും
മൊബൈല്‍ പണമിടപാട് ആപ്ലിക്കേഷനായ പേടിഎം പേയ്മെന്റ് ബാങ്കിങ് രംഗത്തേക്ക് കടന്നതിന് പിന്നാലെ ഡെബിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നു. നാഷണല്‍ പേയ്മെന്റസ് കോര്‍പറേഷന്‍സ് ഇന്ത്യയുമയി സഹകരിച്ചാണ് റുപ്പേ ഡെബിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കാന്‍ പോവുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍നിന്നും എ.ടി.എം വഴി പണം പിന്‍വലിക്കാനും, പേടിഎം വാലറ്റ് ഇല്ലത്ത കടയില്‍ നിന്നും വാങ്ങുന്ന സാധനങ്ങളുടെ തുക തങ്ങളുടെ പേടിഎം അക്കൗണ്ട് വഴി തന്നെ നല്‍കാനും മറ്റുമായി പേടി എം ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാം.
ഡെബിറ്റ് കാര്‍ഡിനൊപ്പം രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സും പേടിഎം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച എയര്‍ടെല്‍ പേയ്മെന്റ് ബാങ്കിനൊപ്പം തപാല്‍ വകുപ്പിന്റെ ബാങ്കാണ് ഇതുവരെ ഈ രംഗത്തുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ മെയ് മാസം മുതല്‍ പ്രമുഖ ഇ-വാലറ്റ് കമ്പനിയായ പേടിഎം കൂടി രംഗത്തെത്തിയോടെ മത്സരം കടുക്കുകയാണ്.
ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപമാണ് പേയ്മെന്റ് ബാങ്കുകള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്നത്. നാല് ശതമാനം പലിശ ലഭിക്കും. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണമെന്നില്ല. നെഫ്റ്റ്, ഐ.എം.പി.എസ് എന്നിവ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നുമില്ല. ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വെര്‍ച്വല്‍ എ.ടി.എം കാര്‍ഡുകള്‍ ലഭിക്കും. ഇതുപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താം. യഥാര്‍ത്ഥ എ.ടി.എം കാര്‍ഡ് വേണ്ടവര്‍ക്ക് 100 രൂപ നല്കിയാല് അതും ലഭിക്കും.
ഏത് ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നും മെട്രോ നഗരങ്ങളില്‍ മൂന്ന് തവണയും മറ്റിടങ്ങളില്‍ അഞ്ച് തവണയും സൗജന്യമായി പണം പിന്‍വലിക്കാം. അതിന് ശേഷമുള്ള ഇടപാടുകള്‍ക്ക് 20 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. മിനി സ്റ്റേറ്റ്മെന്റ് പോലെയുള്ള മറ്റ് ഇടപാടുകള്‍ക്ക് അഞ്ച് രൂപയായിരിക്കും ചാര്‍ജ്ജ്. നിലവില്‍ തങ്ങള്‍ക്ക് 21.5 കോടി ഉപഭോക്താക്കളുണ്ട്.
എസ്.ബി.ഐക്ക് പോലും ഇപ്പോള്‍ 20.7 കോടി ഉപഭോക്താക്കള്‍ മാത്രമാണുള്ളത്. പേടിഎം മാത്രം പ്രതിമാസം ശരാശരി 20 കോടി ഇടപാടുകള്‍ നടത്തുന്നു. മറ്റെല്ലാ മൊബൈല്‍ വാലറ്റുകളും ചേര്‍ന്ന് നടത്തുന്നത് 19 കോടി ഇടപാടുകളാണ് നടത്തുന്നതുമെന്ന് പോടിഎം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."