HOME
DETAILS
MAL
സുനന്ദ മരിച്ചുകിടന്ന മുറി തുറക്കാന്‍ കോടതി ഉത്തരവ്
backup
September 13 2017 | 01:09 AM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ മരിച്ചു കിടന്ന ഹോട്ടല്‍ മുറി തുറക്കാന്‍ കോടതി ഉത്തരവിട്ടു. ലീലാ പാലസിലെ 345ാം മുറിയില്‍ ജനുവരി 24നാണ് സുനന്ദാ പുഷ്കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കേസന്വേഷണത്തിന് ആവശ്യമായ മുഴുവന്‍ രേഖകളും എടുക്കാന്‍ കോടതി പൊലിസിന് അനുമതി നല്‍കിയിട്ടുണ്ട്. പട്യാല കോടതിയാണ് ഇന്നലെ വിധി പ്രഖ്യാപിച്ചത്. മുറി തുറക്കുന്നതില്‍ അനാസ്ഥ കാണിച്ച പൊലിസ് നടപടിയെ കോടതി വിമര്‍ശിച്ചു. ഒരു കൊലപാതകം നടന്ന വീട് അനിശ്ചിതമായി അടച്ചിടുമോയെന്ന് കോടതി പൊലിസിനോട് ചോദിച്ചു. മുറി തുറക്കാത്തതിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിനിടെ തങ്ങള്‍ക്ക് 50 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി ഹോട്ടല്‍ ഉടമ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."