HOME
DETAILS
MAL
ആശ്വാസകരം: കെ.എം മാണി
backup
September 13 2017 | 01:09 AM
കോട്ടയം: ഫാദര്‍ ടോം ഉഴുന്നാലിനെ മോചിതനാക്കിയതില്‍ ആശ്വാസവും സന്തോഷവുമുണ്ടെന്ന് കേരളാ കോണ്‍ഗ്രസ്(എം) ചെയര്മാന് കെ.എം.മാണി എം.എല്‍.എ. ഫാദര്‍ ഉഴുന്നാലിനെ ഭീകരര്‍ ഒന്നര വര്‍ഷം മുന്‍പാണ് തട്ടിക്കൊണ്ടുപോയത്. അദ്ദേഹത്തിന്റെ ആരോഗ്യനില അപകടത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില ഭദ്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. പ്രാര്‍ഥനാനിര്‍ഭരമായ മനസാണ് ഉഴുന്നാലിന്റെ മോചനം സാധ്യമാക്കിയത്. ഫാദര്‍ ഉഴുന്നാലിന്റെ മോചനത്തിനു വേണ്ടി പരിശ്രമിച്ചവരോടാക്കെ നന്ദിയുണ്ടെന്നും കെ.എം.മാണി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."