HOME
DETAILS
MAL
ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അഭിനന്ദനീയം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
backup
September 13 2017 | 01:09 AM
കൊച്ചി: ഫോദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഒമാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം ബിഷപ്പ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉഴുന്നാലിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച ഒമാന്‍ സര്‍ക്കാരിന് പ്രത്യേകം നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം ഉഴുന്നാലിന്റെ മോചനത്തിനായി പരിശ്രമിച്ച മാര്‍പ്പാപ്പയ്ക്കും കേന്ദ്ര സര്‍ക്കാരിനും ഭാരതത്തിലെയും വത്തിക്കാനിലെയും നയതന്ത്രകാര്യാലങ്ങള്ക്കും നന്ദി അറിയിക്കുന്നതായും കര്‍ദിനാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."