എ.പി ഇമ്പിച്ചിക്കോയട്ടി ഹാജിയുടെ വിയോഗം നാടിന് തീരാനഷ്ടം
രാമനാട്ടുകര: പൗരപ്രമുഖനും രാമനാട്ടുകര പഞ്ചായത്ത് മുന്‍ അംഗവും രാഷ്ട്രീയ, മത, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന എ.പി ബിച്ചിക്കോട്ടി ഹാജിയുടെ വിയോഗം നാടിനു തീരാനഷ്ടമായി.
1979ല്‍ മുസ്‌ലിം ലീഗ് പ്രതിനിധിയായി പഞ്ചായത്ത് ഭരണസമിതിയില്‍ അംഗമായിരിക്കെ രാമനാട്ടുകരയിലും പരിസര പ്രദേശങ്ങളിലും അദ്ദേഹം നടത്തിയിട്ടുള്ള കുടിവെള്ള പദ്ധതി ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എക്കാലവും ജനങ്ങളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്.
ചമ്മലില്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, രാമനാട്ടുകര ടൗണ്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, തോട്ടങ്ങള്‍ മസ്ജിദുല്‍ ബദ്‌രിയ കമ്മിറ്റി പ്രസിഡന്റ്, ലിവാഉല്‍ ഇസ്‌ലാം സംഘം പ്രസിഡന്റ്, മസ്ജിദുല്‍ ബിലാല്‍ കമ്മിറ്റി രക്ഷാധികാരി, കാരന്തൂര്‍ സുന്നി മര്‍കസ് സ്ഥാപക കമ്മിറ്റിയംഗം, കോടമ്പുഴ ദാറുല്‍ മആരിഫ് ഇസ്‌ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ്, ചുങ്കം അല്‍ ഇര്‍ഷാദ് ചാരിറ്റബിള്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍, മസ്ജിദുല്‍ ഫാറൂഖ് ജനറല്‍ സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് മുബഷിര്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി കെ.എം ഹനീഫ തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു. രാമനാട്ടുകര മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."