വട്ടിപ്പലിശ സംഘങ്ങള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നുവെന്ന്
പുല്‍പ്പള്ളി: വരള്‍ച്ചയും കൃഷിനാശവും മൂലം കാര്‍ഷിക മേഖല പ്രതിസന്ധിയിലായതോടെ വട്ടിപലിശ സംഘങ്ങള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നു.
10 മുതല്‍ 15 ശതമാനം വരെയാണ് സംഘങ്ങള്‍ പലിശയായി ഈടാക്കുന്നത്. ബാങ്കുകള്‍ പല കാരണങ്ങള്‍ പറഞ്ഞ് വായ്പകള്‍ നല്‍കാത്തതാണ് സ്വകാര്യ പലിശ സംഘങ്ങള്‍ സജീവമാകാന്‍ കാരണം. പുല്‍പ്പള്ളി മേഖലയില്‍ ദേശസാത്കൃത ബാങ്കുകളുടെ അഭാവവും കര്‍ഷകരെ വലയ്ക്കുന്നു. ബാങ്ക് വായ്പ്പക്കായി എത്തുന്നവരെ വാര്‍ഡുകളുടെ പരിധി പറഞ്ഞ് മടക്കി അയക്കുന്നതും പതിവായിരിക്കുകയാണ്.
വരള്‍ച്ചയെ തുടര്‍ന്ന് കൃഷി നശിച്ച കര്‍ഷകര്‍ക്ക് പുനര്‍കൃഷി ചെയ്യുന്നതിനായി വായ്പ ലഭിക്കാത്തത് കാരണം വട്ടിപലിശക്കാരെയും മറ്റും ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതു മുതലെടുത്താണ് വട്ടിപലിശക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത്. ചെക്കും മുദ്രപത്രവും മറ്റും ഈടുവാങ്ങിയാണ് പലിശ സംഘങ്ങള്‍ പണം കൊടുക്കുന്നത്. തിരിച്ചടവ് തെറ്റുന്നവരുടെ ഭൂമി കുറഞ്ഞ വിലയ്ക്ക് തട്ടിയെടുക്കുന്നതും പതിവായിരിക്കുകയാണ്. ബാങ്കുകള്‍ നിന്നും മറ്റും വായ്പകള്‍ അനുവദിച്ചെങ്കില്‍ മാത്രമെ ഇത്തരം സംഘങ്ങളെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളുവെന്നും മുന്‍കാലങ്ങളിലെ പോലെ കര്‍ഷക സംഘങ്ങള്‍ സജീവമാകാത്തത് കര്‍ഷകര്‍ക്ക് വിനയായിട്ടുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."