പദ്ധതികള്‍ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഇന്ത്യ മിഷന്റെ നാല് പദ്ധതികള്‍ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. ഡോക്സ പാലിയേറ്റീവ് ഹോം കെയര്‍, ഡോക്സ ഡേ ഹോം, ഡോക്സ ചൈല്‍ഡ് ഡവെലപ്മെന്റ് ക്ലിനിക്ക്, ഡോക്സ സൈക്കോതെറാപ്പി ആന്റ് കൗണ്‍സിലിംഗ് സെന്റര്‍ എന്നിവയാണ് പദ്ധതികള്‍.
സാമൂഹ്യ സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഇന്ത്യ മിഷന്റെ പുതിയ പദ്ധതികളുടെ ഉദ്ഘാടനം എം.എല്‍.എ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, വെങ്ങേല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍ രാമകൃഷ്ണന്, വെരി. ഫാ.വറുഗീസ് വാലായില്‍ കോര്‍ എപ്പിസ്കോപ്പ, സാം ടി. മാത്യു എന്നിവര്‍ചേര്‍ന്ന് നിര്‍വഹിച്ചു.
അല്ലപ്ര ഇ.ജി.എം മിഷന് സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെങ്ങേല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍ രാമകൃഷ്ണന് അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ഹെല്‍പ്പ് ഇന്ത്യ മിഷന് പ്രസിഡന്റ് ഡോ. വി.പി മത്തായി വാലായില്‍ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.
മെമ്പര്‍ ജോളി ബേബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജേജി ജേക്കബ്, പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍, മോഹന്‍ ബേബി, പാലിയേറ്റീസ് സ്റ്റാഫ് നേഴ്സ് സിമി.കെ പോള്‍, വാര്‍ഡ് മെമ്പര്‍ സുഭാഷ് ബാബു, സി.സി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."