കാറിനുള്ളില്‍ പ്രസവം; കുഞ്ഞ് മരിച്ചു
ആര്‍പ്പൂക്കര: കാറിനുള്ളില്‍ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു. മുണ്ടക്കയം കോരുത്തോട് സ്വദേശിയായ (32) കാരിയാണ് കാറിനുള്ളില്‍ പ്രസവിച്ചത്. ഇന്നലെ രാവിലെ ആറിന് പൊന്‍കുന്നത്തുനിന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലേക്കു വരുന്നവഴിയാണ് സംഭവം.
പൊന്‍കുന്നം കോടതികവലയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രസവസംബന്ധമായ ചികിത്സ നടത്തിയത്. ഗര്‍ഭസ്ഥ ശിശുവിന് ഹൃദയമിടിപ്പു കുറവായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം കാറില്‍ വരവേ ശക്തമായ പ്രസവവേദന ഉണ്ടാകുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് അടുത്തെത്തിയപ്പോള്‍ വേദന വര്‍ധിച്ചു. തുടര്‍ന്ന് കാറിന്റെ സീറ്റില്‍ കിടത്തുകയും പ്രസവിക്കുകയും ചെയ്തു. പ്രസവത്തെത്തുടര്‍ന്ന് ശിശു സീറ്റില്‍നിന്നും കാറിനുള്ളില്‍ വീണു. ആശുപത്രിയില്‍ എത്തിയ ഉടനെതന്നെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിനെ രക്ഷപെടുത്താനായില്ല. യുവതിയുടെ നില തൃപ്തികരമാണെന്നും സീറ്റില്‍ നിന്നുള്ള വീഴ്ചയിലുണ്ടായ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണം എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."