HOME
DETAILS

അപ്പാര്‍ട്ടുമെന്റില്‍ നിന്നും മലിനജലം പുറത്തേക്ക്; പ്രതിഷേധത്തിനൊടുവില്‍ പരിഹാരം

  
backup
September 13 2017 | 04:09 AM

%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8

തൊടുപുഴ: കാഞ്ഞിരമറ്റം ചാലിക്കടവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന വെമ്പിള്ളി അപ്പാര്‍ട്ട്‌മെന്റിലെ മാലിന്യ പൈപ്പില്‍ നിന്നും മലിനജലം പുറത്തേക്കൊഴുകി. ഇതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ആളുകള്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചു. പുതിയ ടാങ്കുകള്‍ നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിന് ശേഷമാണ് പതിഷേധക്കാര്‍ പിരിഞ്ഞു പോയത്.
എഴുമുട്ടം സ്വദേശി മാത്യുവിന്റെ ഉടമസ്ഥതിയിലുള്ളതാണ് അപ്പാര്‍ട്ട്‌മെന്റ്. ഇവിടെ ഒന്‍പത് കുടുംബങ്ങളാണ് താമസിക്കുന്നത്. ഏതാനും ദിവസമായി മാലിന്യപൈപ്പില്‍ നിന്നും മലിനജലം പുറത്തേക്ക് ഒഴുകുന്നതായി വ്യാപക പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നഗരസഭാ അധികൃതര്‍ നേരിട്ടെത്തി മാലിന്യ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്ന് ഉടമസ്ഥനോട് ആവശ്യപ്പെട്ടിരുന്നു.
വാര്‍ഡ് കൗണ്‍സിലര്‍ വിഷയം നഗരസഭാ കൗണ്‍സിലില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ പരിശോധനക്കെത്തിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി ഉടമസ്ഥന് നഗരസഭ നോട്ടീസ് നല്‍കി പിഴ ഈടാക്കിയിരുന്നു.
ഇതിനു ശേഷവും അപ്പാര്‍ട്ടുമെന്റില്‍ നിന്നും മാലിന്യം ഒഴുകുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. വാര്‍ഡ് കൗണ്‍സിലര്‍ വീണ്ടും നഗരസഭാ കൗണ്‍സില്‍ വിഷയം ഉന്നയിക്കുകയും വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍ തിങ്കളാഴ്ച വൈകിട്ട് നേരിട്ടെത്തി മാലിന്യ പ്രശ്‌നം പരിഹരിക്കണമെന്ന് ഉടമസ്ഥനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇന്നലെ രാവിലെയായിട്ടും മാലിന്യപ്രശ്‌നം പരിഹരിച്ചില്ലെന്ന് ആരോപിച്ചാണ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സംഘടിച്ചത്. തുടര്‍ന്ന് വൈസ് ചെയര്‍മാനും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും സ്ഥലത്ത് പരിശോധന നടത്തി.
ഒടുവില്‍ പുരയിടത്തില്‍ രണ്ട് ടാങ്കുകള്‍ സ്ഥാപിച്ച് മാലിന്യപൈപ്പുകള്‍ അതിലേയ്ക്ക് ഘടിപ്പിച്ച ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. മഴവെള്ളം ഒഴുകിപ്പോകാനുള്ള അഴുക്കുചാല്‍ അയല്‍വാസി അടച്ചതാണ് മാലിന്യപൈപ്പില്‍ നിന്നും വെള്ളം പുറത്തേക്കൊഴുകിയതെന്ന് ഉടമസ്ഥന്‍ മാത്യു പ്രതികരിച്ചു.
മാലിനജലം ഒഴുക്കിയതില്‍ നടപടി എടുക്കുമെന്ന് നഗരസഭ അറിയിച്ചു. അടുത്ത ദിവസം തന്നെ കെട്ടിട ഉടമയ്ക്ക് നോട്ടീസ് നല്‍കി പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തൊടുപുഴ എസ്.ഐയെ വിവരമറിയിച്ചെങ്കിലും രേഖാമൂലമുള്ള പരാതി ലഭിച്ചാല്‍ മാത്രമേ നടപടി എടുക്കാന്‍ സാധിക്കുള്ളു എന്ന് അറിയിച്ചതായി വാര്‍ഡ് കൗണ്‍സിലര്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago