HOME
DETAILS

ശ്രീകൃഷ്ണ ജയന്തി: ഉണ്ണിക്കണ്ണന്മാര്‍ നഗരവീഥിയില്‍ നിറഞ്ഞാടി

  
backup
September 13 2017 | 04:09 AM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3-%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%95

ചേര്‍ത്തല: ഓടക്കുഴലൂതിയും അരമണികിലുക്കിയും ഉണ്ണിക്കണ്ണന്മാര്‍ നഗരവീഥിയിലിറങ്ങിയപ്പോള്‍ കാണികളുടെ മനംനിറഞ്ഞു. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ വിവിധ മേഖലയില്‍ നിന്നെത്തിയ ശോഭായാത്രകള്‍ നഗരവീധിയെ മണിക്കൂറുകളോളം താളമേളങ്ങളുടെ ലഹരിയിലാഴ്ത്തി ചേര്‍ത്തല ദേവീക്ഷേത്രത്തിനുമുന്നില്‍ സമാപിച്ചു.
കടക്കരപ്പള്ളി മണ്ഡലത്തിലെ ഒന്‍പത് ഇടങ്ങളില്‍ നിന്നുള്ള ശോഭായാത്ര കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തിലും, കുറുപ്പന്‍ കുളങ്ങരയിലേത് അറവുകാട് ദേവീക്ഷേത്രത്തിലും, അരീപ്പറമ്പിലേത് തിരുവിഴ മഹാദേവ ക്ഷേത്രത്തിലും സമാപിച്ചു. തണ്ണീര്‍മുക്കം മണ്ഡലത്തിലേത് ചാലി നാരായണപുരം ക്ഷേത്രത്തിലും പുത്തനങ്ങാടിയിലേത് ഇലത്താംകുളങ്ങര ദേവീക്ഷേത്രത്തിലും സമാപിച്ചു. കഞ്ഞിക്കുഴിയിലേക്ക് കൂറ്റുവേലി ശ്രീരാമ ക്ഷേത്രത്തിലും മരുത്തോര്‍വട്ടത്തേത് ധന്വന്തരീ ക്ഷേത്രത്തിലും മുഹമ്മയിലേത് പള്ളിക്കുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും സമാപിച്ചു. അഷ്ടമിരോഹിണിയോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ വിശേഷ പൂജകളും വഴിപാടുകളും നടന്നു. മാരാരിക്കുളം മഹാദേവ ക്ഷേത്രത്തില്‍ സന്താനഗോപാലപൂജ, കളഭാഭിഷേകം, ഉണ്ണിയൂട്ട്, ഭജന എന്നിവയും പുലര്‍ച്ചെ അഷ്ടമിരോഹിണിപൂജയും നടന്നു.മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ ഭക്തിഗാനമേളയും രാത്രി ദിവ്യനാമാര്‍ച്ചനയും നടത്തി.
മായിത്തറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തുള്ളല്‍ദ്വയവും രാത്രി സംഗീതാര്‍ച്ചനയുമുണ്ടായിരുന്നു.കണിച്ചുകുളങ്ങര പാലകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദേശതാലപ്പൊലിയും ജന്മാഷ്ടമി ദര്‍ശനവും നടത്തി. ഇന്ന് രാവിലെ 10ന് പാല്‍പൊങ്കാല ദീപം തെളിക്കല്‍ ചടങ്ങ് നടത്തും.പൂപ്പള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ നാരായണീയ പാരായണം നടത്തി. വൈകിട്ട് സംഗീതഭജനയും ശ്രീകൃഷ്ണാവതാരവും ഉണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago