കഞ്ചാവ്-മയക്കുമരുന്നു മാഫിയയുടെ പിടിയില്‍ ജില്ല
ആലപ്പുഴ: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവ് മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു.അടുത്ത കാലങ്ങളില്‍ കൂടുതലും പിടിക്കപ്പെട്ടത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നവരെയാണ്.എക്‌സൈസ്-പൊലീസ് പരിശോധന കൂടുതല്‍ ശക്തമാക്കിയിട്ടും ജില്ലയിലെ കഞ്ചാവ് ലോബിയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.ബോധവത്കരണത്തിനായി ജില്ലയിലെ വിവിധ സ്‌കൂളുകളിലും കോളജുകളിലുമായി 212 ലഹരിവിരുദ്ധ കഌബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം വര്‍ധിക്കുകയാണ്. മയക്കുമരുന്നു കൂടാതെ വിദ്യാലയങ്ങളില്‍ നിരോധിത പുകയില ഉല്‍പ്പനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ലോബിയും സജീവമാണ്. സ്‌കൂളുകള്‍ക്ക് അടുത്തുള്ള കടകളില്‍ ഇത്തരത്തില്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ രഹസ്യമായി വില്‍ക്കുന്നതും സാര്‍വത്രികമാണ്.
പല കഞ്ചാവ് കേസുകളിലും പിടിക്കപ്പെടുന്നത് വിദ്യാര്‍ഥികളാണെന്നതും ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ പോലുമുണ്ടെന്നതും ശ്രദ്ധേയമാണ്. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി വ്യാപാരത്തിലെ വില്‍പ്പനക്കാരും, ഹോള്‍സെയില്‍ വിതരണക്കാര്‍ പോലും വിദ്യാര്‍ഥികളാണെന്നുള്ള ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ജില്ലയില്‍ കഞ്ചാവു കേസുകളില്‍പ്പെട്ട് പിടിയിലായവരില്‍ ഏറെയും കൗമാരക്കാരാണ്. പണവും കഞ്ചാവും നല്‍കി വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചശേഷം അവരിലൂടെ വില്‍പ്പന നടത്തുകയാണ് പതിവ്. വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച് വന്‍ ലോബി തന്നെ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. എതിര്‍ക്കുന്നവരെ ആക്രമിക്കുന്നതിനാല്‍ പലരും കഞ്ചാവ് മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ പരാതി പറയാനും ഭയക്കുന്നു. ചിലയിടങ്ങലില്‍ പരാതി നല്‍കിയിട്ട് പോലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
അതേ സമയം ജില്ലയിലെ വടക്കന്‍ മേഖലകളില്‍ മുമ്പ് റോഡ് മാര്‍ഗ്ഗമായിരുന്നുവെങ്കില്‍ ഇപ്പോള്‍ കായല്‍ മാര്‍ഗ്ഗമാണ് കഞ്ചാവ് മയക്കുമരുന്ന് വിതരണവും ഉപയോഗവും നടക്കുന്നത്.റോഡില്‍ പൊലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കായലുകളെ മാഫിയകള്‍ ആശ്രയിച്ചിരിക്കുന്നത്. പ്രദേശവാസികളും പോലീസും സംശയിക്കാത്ത രീതിയില്‍ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ചെറുവളളങ്ങളിലാണ് കായല്‍ മാര്‍ഗ്ഗം തീരദേശങ്ങളില്‍ കഞ്ചാവും മയക്കുമരുന്നും എത്തിക്കുന്നത്.
എക്‌സൈസ് ,പോലീസ് അധികൃതര്‍ ഇവരെ പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ കണ്ണ് വെട്ടിച്ചാണ് മാഫിയക്കാര്‍ വില്പന പൊടിപൊടിക്കുന്നത്. മയക്കുമരുന്ന് സാധനങ്ങള്‍ വാങ്ങുവാനും ഉപയോഗിക്കുവാനുമായി വിദ്യാര്‍ത്ഥികളടക്കം ധാരാളം പേരാണ് വേമ്പനാട്ട് കായല്‍ തീരങ്ങളില്‍ എത്തുന്നത്.ചെമ്പ്, വൈക്കം,പനങ്ങാട്,പെരുമ്പളം എന്നിവിടങ്ങളില്‍ നിന്നാണ് കായല്‍ മാര്‍ഗ്ഗം കഞ്ചാവ്മയക്കുമരുന്ന് ജില്ലയിലെ കായലോര പ്രദേശങ്ങളില്‍ എത്തിക്കുന്നത്.പ്രധാന റോഡുകള്‍ പൊലീസ് എക്‌സൈസ് നിരീക്ഷണത്തിലായതോടെ പുതിയ ഇടറോഡുകളും കായലോര മേഖലകളിലുമാണ് മയക്കുമരുന്ന് ഉപയോഗിക്കാന്‍ ഇക്കൂട്ടര്‍ തമ്പടിക്കുന്നത്.
രാത്രികാലങ്ങളില്‍. കഞ്ചാവ് മയക്ക് മരുന്ന് സാധനങ്ങള്‍ തീരദേശങ്ങളില്‍ എത്തിക്കുന്നത് വാങ്ങുവാനായി ആവശ്യക്കാര്‍ നേരത്തെ തന്നെ കായല്‍ തീരങ്ങളിലെ. കല്ല് കെട്ടുകളില്‍ നിലയുറപ്പിക്കലാണ് പതിവ്.ഈ മേഖലകളില്‍ മയക്കുമരുന്ന് വസ്തുക്കള്‍ ആവശ്യക്കാര്‍ക്ക് കൈമാറുന്നതിനായി മാഫിയകള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാരെയും നിയോഗിച്ചിട്ടുണ്ട്.
ജില്ലയിലെ വടക്കന്‍ മേഖലയില്‍ ഈയിടെ മയക്കുമരുന്ന് വ്യാപാരം വ്യാപകമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പോലീസ് പിടിയിലായത്.എന്നാല്‍ അന്വേഷണം വ്യാപിപ്പിച്ച് പ്രധാന കണ്ണികളെ പിടികൂടാന്‍ പോലീസിനോ എക്‌സൈസിനോ ഇനിയും സാധിച്ചിട്ടില്ല.
കഴിഞ്ഞ മാസങ്ങളില്‍ ജില്ലയില്‍നിന്ന് പിടികൂടിയത് 6.48 കിലോ കഞ്ചാവാണ്.585 പാക്കറ്റ് ഹാന്‍സും 44.4 കിലോ പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തിരുന്നു.ജില്ലയില്‍ ഇത്തരം കേസുകളില്‍ പിടിയിലാവുന്നവര്‍ പുറത്തിങ്ങി വീണ്ടും വില്‍പ്പന യഥേഷ്ടം തുടരുന്നതായി ആക്ഷേപമുണ്ട്.പൊലിസും എക്‌സൈസും ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിച്ച് വലയിലാക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."