വിസ്മയക്കാഴ്ചകളുമായി ഇന്‍ക്വ ഫെസ്റ്റ് ഇന്നു മുതല്‍
ചെറുവത്തൂര്‍: അതിനൂതന സാങ്കേതിക വിദ്യകളുടെ വിസ്മയക്കാഴ്ചകള്‍ നിറയുന്ന ഇന്‍ക്വ 2017 സംസ്ഥാന ടെക്‌നിക്കല്‍ ഫെസ്റ്റിന് ഇന്നു ചീമേനിയില്‍ തുടക്കമാകും. അറിവിനൊപ്പം കൗതുകവും നിറയ്ക്കുന്ന വിസ്മയകാഴ്ചകളാണു സഹകരണ വകുപ്പിന്റെ കീഴില്‍ ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന കേപ്പിന്റെ അധീനതയിലുള്ള കോളജ് ഓഫ് എന്‍ജിനിയറിങ് തൃക്കരിപ്പൂരില്‍ ഒരുക്കിയിരിക്കുന്നത്.
പ്രവേശന കവാടത്തിലുള്ള കൂറ്റന്‍ റോബോര്‍ട്ട് വിസ്മയമുണര്‍ത്തുന്നതാണ്. നാലായിരം പേപ്പര്‍ ഗ്ലാസുകള്‍ കൊണ്ട് ഒരുക്കിയ ലോഗോയാണു മറ്റൊരു കൗതുകം. കുട്ടികള്‍ തയാറാക്കിയ നിരവധി പ്രോജക്ടുകളും ഫെസ്റ്റിന്റെ ആകര്‍ഷണമാകും.
ക്വാഡ് കോപ്റ്റര്‍ റേസ്, ക്വാഡ് കോപ്റ്റര്‍ വര്‍ക്ക് ഷോപ് എന്നിവയും ഒരുക്കിയിട്ടുണ്ട്. കലാപരിപാടികളുടെ ഭാഗമായി ഇന്നു വൈകുന്നേരം ആറിനു ഡല്‍ഹി ജനസംസ്‌കൃതി അവതരിപ്പിക്കുന്ന 18 ഭാഷകളിലുള്ള 'നാടിന്റെ തീപൊട്ടുകള്‍' അരങ്ങേറും. നാളെ വൈകുന്നേരം ആറിനു വിനീത് ശ്രീനിവാസന്റെ വിനീത് ഇന്‍ ലൈവ് കണ്‍സേര്‍ട് മെഗാഷോയും അരങ്ങേറും. ഫെസ്റ്റ് 17നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."