പൊന്നാനിയില്‍ തെരുവുനായകളെ കൊണ്ട് പൊറുതിമുട്ടി ജനം: ശ്വാനസൗഹൃദ നഗരസഭയെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി
പൊന്നാനി: നഗരസഭാ പരിധിയില്‍ തെരുവുനായകളെ കൊണ്ട് പൊറുതിമുട്ടി ജനം . പൊന്നാനിയെ ശ്വാനസൗഹൃദ നഗരസഭയാക്കുമെന്ന ഭരണസമളതിയുടെ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങിയതിനാല്‍ പൊറുതിമുട്ടിയിരിക്കുകയാണ് നാടിന്റെ മുക്കും മൂലയും. ഒരു മാസം മുന്‍പാണ് ബിയ്യത്ത് അഞ്ചു പേരെ തെരുവുനായക്കള്‍ ഓടിച്ചിട്ടുകടിച്ചത്. ഇന്നലെ മുന്‍ എം.പി സി ഹരിദാസിനെയും നായകള്‍ ആക്രമിച്ചിരിക്കുന്നു .
ഏറെ കൊട്ടിഘോഷിച്ച് നഗരസഭയില്‍ ആരംഭിച്ച ശ്വാന സൗഹൃദ നഗരസഭ എന്ന പദ്ധതിയാണ് പാതിവഴിയില്‍ മുടങ്ങിയത്. ജില്ലാ പഞ്ചായത്തിനു കീഴില്‍ പൊന്നാനി നഗരസഭയിലാണ് തെരുവുനായ്ക്കളെ അതിന്റെ ആവാസവ്യവസ്ഥയില്‍ ചെന്ന് നേരിട്ട് പിടികൂടി വന്ധീകരിക്കാനും വാക്‌സിനേഷന്‍ നല്‍കാനും പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായി ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണലിലെ ഏഴംഗസംഘം പൊന്നാനിയില്‍ എത്തുകയും നായ്ക്കളെ പിടികൂടുകയും ചെയ്തിരുന്നു. തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതിന് പകരം കുരുക്ക് ഉപയോഗിക്കാതെ കൈകൊണ്ട് പിടികൂടി വന്ധീകരണം നടത്തിയശേഷം തിരികെ വിട്ടയക്കുന്നതായിരുന്നു പദ്ധതി.
മൂന്ന് മാസമാണ് വന്ധീകരണ പ്രവര്‍ത്തികള്‍ പൊന്നാനിയില്‍ നടക്കുമെന്ന് അറിയിച്ചിരുന്നതെങ്കിലും രണ്ടു മാസം കഴിയുമ്പോഴേക്കും തന്നെ സംഘം മഞ്ചേരിയിലേക്ക് പോയി.തെരുവുനായ്ക്കളെ കിട്ടാനില്ലെന്ന വാദമുന്നയിച്ചാണ് പൊന്നാനിയിലെ പ്രവൃത്തികള്‍ നിര്‍ത്തിയത്. സംഘത്തിനുവേണ്ടി പൊന്നാനി ഈശ്വരമംഗലം മൃഗാശുപത്രി യോട് ചേര്‍ന്ന് സൗകര്യമൊരുക്കുകയും താമസിക്കുന്നതിനും മറ്റുമായി നഗരസഭ വലിയൊരു തുക ചെലവഴിക്കുകയും ചെയ്തു.
എന്നാല്‍ മാസങ്ങള്‍ പിന്നിട്ടതോടെ തെരുവുനായ്ക്കള്‍ തെരുവിലിറങ്ങി നാട്ടുകാരെ കടിച്ച് പരുക്കേല്‍പിക്കുകയാണ്. പൊന്നാനിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം ഇനി ഉണ്ടാകില്ലെന്ന് അധികൃതരുടെ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്. അക്രമം ഭയന്ന് കുട്ടികളുള്‍പ്പെടെ പുറത്തിറങ്ങാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."