HOME
DETAILS

മലപ്പുറം ഗവ. വനിതാ കോളജില്‍ അന്‍പതിലധികം ഡിഗ്രി സീറ്റുകള്‍ വെട്ടിക്കുറച്ചു

  
backup
September 13 2017 | 06:09 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%97%e0%b4%b5-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2-2

മലപ്പുറം: സീറ്റ് ലഭിക്കാതെ വിദ്യാര്‍ഥികള്‍ നെട്ടോട്ടമോടുമ്പോള്‍ മലപ്പുറം ഗവ. വനിതാ കോളജില്‍ സീറ്റുകള്‍ വെട്ടിക്കുറച്ചു. സര്‍വകലാശാല അംഗീകരിച്ച അന്‍പതിലധികം ഡിഗ്രി സീറ്റുകളാണ് അതീവ രഹസ്യമായി സ്ഥാപന അധികരികള്‍ വെട്ടിക്കുറച്ചത്.
നിര്‍ദിഷ്ട സീറ്റുകള്‍ക്കു പുറമേ ആനുപാതിക സീറ്റ് വര്‍ധനയ്ക്കു സര്‍ക്കാരും സര്‍വകലാശാലയും അംഗീകാരം നല്‍കാറുണ്ട്. മുന്‍കൂട്ടി അപേക്ഷ നല്‍കിയാല്‍ സര്‍വകലാശാല പ്രത്യേക ഉത്തരവിലൂടെയും അംഗീകാരം നല്‍കാറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കിയ സീറ്റുകളാണ് പ്രവേശനം നല്‍കാതെ ഒഴിച്ചിട്ടത്. ആനുപാതിക സീറ്റ് വര്‍ധനവുമൂലം കഴിഞ്ഞ വര്‍ഷം അന്‍പതിലധികം വിദ്യാര്‍ഥികള്‍ക്ക് അധികം പ്രവേശനം ലഭിച്ചിരുന്നു.
ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ ഇന്ന് അവസാനിക്കാനിക്കാനിരിക്കെ ബി.എസ്.സി കെമിസ്ട്രി വിഭാഗത്തില്‍ 24 വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ഇതുവരെ പ്രവേശനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 48 വിദ്യാര്‍ഥികള്‍ക്കു പ്രവേശനം ലഭിച്ചിരുന്നു. 36 വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച ബോട്ടണിയില്‍ ഇത്തവണ 24 പേരെ മാത്രമാണ് പരിഗണിച്ചത്. ബി.എ ഇസ്‌ലാമിക് ഹിസ്റ്ററിയില്‍ കഴിഞ്ഞ വര്‍ഷം 55 വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ലഭിച്ചിരുന്നു. ഇത്തവണ 40 പേരെ മാത്രമാണ് പരിഗണിക്കുന്നത്. 40 വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കിയ ബി.എ ഇംഗ്ലീഷില്‍ മാത്രമാണ് പരമാവധി സീറ്റില്‍ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം ലഭിച്ചിട്ടുള്ളത്.
കോട്ടപ്പടി ബോയ്‌സ് സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന കോളജ് ഇന്നുമുതല്‍ മുണ്ടുപറമ്പിലെ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക. സര്‍ക്കാരിന് അധികബാധ്യതയില്ലാതെ വര്‍ധിപ്പിക്കാവുന്ന പരമാവധി സീറ്റുകളില്‍ പ്രവേശനം നേടിയ കുട്ടികളെ ഉള്‍ക്കൊള്ളാവുന്ന സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ലാബ് ഒഴികെയുള്ള എല്ലാ സൗകര്യവുമുണ്ടായിട്ടും സീറ്റുകള്‍ വെട്ടിക്കുറച്ചതിനെതിരേ വിദ്യാര്‍ഥി യൂനിയനും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ഏകപക്ഷീയമായി സീറ്റ് കുറച്ചത് അംഗീകരിക്കില്ലെന്നും നടപടി നിരാശാജനകമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളജ് ടീച്ചേഴ്‌സ് (സി.കെ.സി.ടി) ജില്ലാ ഭാരവാഹികളായ എം.കെ അബ്ദുര്‍റഹീം, പി.പി ബഷീര്‍ എന്നിവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago