കോഴിമാലിന്യ സംസ്കരണ പ്ലാന്റ് വരുന്നു
പാലക്കാട്: കോഴിക്കടകളില്‍ നിന്നുള്ള മാലിന്യം പൊതുനിരത്തുകളിലേക്ക് വലിച്ചെറിയുന്നതു തടയാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ കോഴിമാലിന്യ സംസ്കരണ പ്ലാന്റ് വരുന്നു. മൂന്നു ടണ്‍ സംസ്കരണ ശേഷിയുള്ള ആധുനിക പ്ലാന്റ് സ്ഥാപിച്ച് കോഴി മാലിന്യം സംസ്കരിക്കും.
പ്രതിദിനം അഞ്ചു മണിക്കൂര്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനാണു ലക്ഷ്യം. കോഴിക്കടക്കാര്‍ക്ക് നിശ്ചിത ഫീസ് നല്കി മാലിന്യം പ്ലാന്റിലേക്കു നല്‍കാം.
നടത്തിപ്പിനും മാലിന്യത്തിനും ആനുപാതിക തുകയാകും ഫീസ് ആയി ഈടാക്കുക. പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഓരോ കടയിലെയും മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ വിലയിരുത്തും.
ഇതുവഴി മാലിന്യങ്ങള്‍ പുറത്തേക്കെറിയുന്നതു നിയന്ത്രിക്കാനാകുമെന്നു വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍ പറഞ്ഞു. ഒന്നരക്കോടി രൂപ ചെലവിലാണു സംസ്കരണ യൂണിറ്റ് സ്ഥാപിക്കുന്നത്.
വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള താല്പര്യപത്രം ക്ഷണിക്കുന്നതിനുള്ള നടപടി പുരോഗതിയിലാണ്.
നഗരപരിധിയില്‍ മാത്രം അന്‍പതോളം കോഴിക്കടകള്‍ ഉള്ളതായാണു കണക്ക്. ഇതില്‍ ഭൂരിഭാഗത്തിലും മതിയായ സംസ്കരണ സംവിധാനം ഇല്ല.
നഗരസഭ്ക്കു കൂടി വരുമാനം ലഭിക്കുന്ന വിധത്തിലാണു പ്ലാന്റ് സ്ഥാപിക്കുക.
ശുചിത്വമിഷന്റെ സഹായത്തോടെയാണു നടപടികള്‍. നഗര അറവുശാല പ്ലാന്റ് നവീകരിക്കും നഗര അറവുശാലയിലും ആധുനികവല്‍ക്കരണം നടപ്പാക്കും.
പ്രതിദിനം 50 വലിയതും 100 ചെറിയതുമായ കന്നുകാലികളെ കശാപ്പു ചെയ്യുന്നതിനുള്ള ശേഷിയോടെയാണു പ്ലാന്റ് നവീകരിക്കുക. മാലിന്യ സംസ്കരണത്തിനും അറവുശാല പരിസരത്ത് സംവിധാനം ഒരുക്കും.
കേന്ദ്രസഹായത്തോടെയുള്ള അറവുശാല നവീകരണത്തില്‍ സംസ്ഥാനത്തെ ആദ്യ പദ്ധതിയായാണ് ഇത് നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."