HOME
DETAILS

ആയിരക്കണക്കിന് വാഹനങ്ങള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു

  
backup
September 13 2017 | 06:09 AM

%e0%b4%86%e0%b4%af%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99-3

മാള: സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ കസ്റ്റഡിയിലെടുത്ത ആയിരക്കണക്കിന് വാഹനങ്ങള്‍ സംരക്ഷണ സംവിധാനങ്ങളില്ലാതെ നശിക്കുന്നു . മഴയും വെയിലുമേറ്റ് തുരുമ്പെടുത്തും കാട് കയറിയും നശിക്കുന്നത് കോടിക്കണക്കിന് രൂപ വില വരുന്ന വാഹനങ്ങളാണ് . മണല്‍, മണ്ണ് നിയമ വിരുദ്ധമായി കടത്തിയ വാഹനങ്ങളാണ് ഇവയിലധികവും. കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഉപയോഗിച്ചവയും ബുക്കും പേപ്പറും ഇല്ലാത്തവയും നികുതി അടക്കാത്തവയും പിടിച്ചിട്ട വാഹനങ്ങളിലുണ്ട്. ബൈക്കുകള്‍ മുതല്‍ ലോറികള്‍ വരെയുള്ള വാഹനങ്ങള്‍ പൊലിസ് സ്റ്റേഷന്‍ കോപൗണ്ടുകളില്‍ ഇടാന്‍ സ്ഥലമില്ലാത്തതിനാല്‍ മുന്നിലെ റോഡരികിലാണ് ഇട്ടിരിക്കുന്നത്. ഇത് കാരണം പല സ്ഥലങ്ങളിലും ഗതാഗത പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. കേസുകള്‍ വര്‍ഷങ്ങള്‍ നീളുന്നതിനാല്‍ ബന്ധപ്പെട്ട വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരിച്ചെടുക്കാന്‍ കഴിയാതെ വരുന്നു. അനധികൃതമായി മണ്ണും മണലും കടത്താനുപയോഗിച്ച വാഹനങ്ങള്‍ തിരിച്ചെടുക്കാന്‍ വന്‍ തുക ഫൈന്‍ അടക്കേണ്ടതുള്ളതിനാല്‍ പലരും ഉപേക്ഷിക്കുകയാണ് . പല കാരണങ്ങളാല്‍ സംസ്ഥാനത്തെ പൊലിസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ കിടന്ന് നശിക്കുന്ന കോടിക്കണക്കിന് രൂപ വില വരുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടികളുമില്ല. നടപടികള്‍ ഉണ്ടാകുമെന്ന പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്കായി മാറിയിരിക്കുകയാണ്. ഉടമകള്‍ ഉപേക്ഷിച്ച വാഹനങ്ങള്‍ ലേലം ചെയ്ത് പൊലിസ് കോപൗണ്ടുകളില്‍ നിന്ന് നീക്കാനുള്ള നടപടി പോലും ഉണ്ടാകാത്തത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണെന്ന് ആക്ഷേപമുണ്ട്. കേസുകളുടെ സ്വഭാവം പരിഗണിച്ച് കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ ഉടമസ്ഥര്‍ ഉപേക്ഷിച്ചതെന്നും അല്ലാത്തവയെന്നും തരം തിരിച്ച് ഉപേക്ഷിച്ചവ ലേലം ചെയ്യാവുന്നതാണ്. മുപ്പതും അതിലേറെയും വര്‍ഷം മുന്‍പ് പിടികൂടിയ വാഹനങ്ങള്‍ വരെ കസ്റ്റഡിയിലുള്ളതിനാല്‍ തരം തിരിക്കല്‍ വളരെ ശ്രമകരമാകും.
നിലവില്‍ പൊലിസ് സ്റ്റേഷനിലുള്ള പൊലിസുകാരെ ഉപയോഗിച്ച് ഈ കൃത്യം നടത്താന്‍ കഴിയില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത് . ജില്ലാടിസ്ഥാനത്തില്‍ ഒരു സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് അവരെ ഇതുമായി ബന്ധപ്പെട്ട ചുമതലകള്‍ ഏല്‍പ്പിച്ചാല്‍ നശിച്ച് കൊണ്ടിരിക്കുന്ന കോടിക്കണക്കിന് രൂപ വിലവരുന്ന വാഹനങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലഭിക്കുന്ന വിവരം. ഓരോ പൊലിസ് സ്റ്റേഷനുകളിലും ഇതിനായി അദാലത്തുകള്‍ സംഘടിപ്പിക്കണം . അതിന് മുന്നോടിയായി ഫയലുകള്‍ പരിശോധിച്ച് വാഹനങ്ങള്‍ തരം തിരിക്കണം. പത്രങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും അദാലത്ത് നടത്തുന്ന വിവരം വാഹന ഉടമകളെ അറിയിച്ച ശേഷം ഹാജറാകുന്നവര്‍ക്ക് താങ്ങാവുന്ന ഫൈന്‍ അടപ്പിച്ച് വാഹനങ്ങള്‍ വിട്ട് നല്‍കുകയും ഒരവസരം കൂടി നല്‍കിയിട്ടും ഹാജരാകാത്തവരുടെ വാഹനങ്ങള്‍ ലേലം നടത്തുകയും ചെയ്താല്‍ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കൂട്ടാവും. കൂടാതെ പൊലിസ് സ്റ്റേഷന്‍ പരിസരങ്ങള്‍ ഭംഗിയായി സംരക്ഷിക്കാനും സ്ഥലപരിമിതി പരിഹരിക്കാനും ഈ നടപടിയിലൂടെ സാധിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത് .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago