മദ്യനയം: പിണറായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു: ഓണംപിള്ളി മുഹമ്മദ് ഫൈസി
തിരുവനന്തപുരം: മദ്യം സാര്‍വത്രികമാക്കാനുള്ള എല്‍.ഡി.എഫ് തീരുമാനം ജനങ്ങളുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നതാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണംപിള്ളി മുഹമ്മദ് ഫൈസി.
ജനദ്രോഹ മദ്യനയത്തിനെതിരേ വെള്ളയമ്പലം ആനിമേഷന്‍ സെന്ററില്‍ നടന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മദ്യവര്‍ജ്ജനത്തിനെതിരായി മുദ്രാവാക്യം മുഴക്കി അധികാരത്തില്‍ വന്നതാണ് എല്‍.ഡി.എഫ്. എന്നാല്‍ തെരെഞ്ഞെടുപ്പുകാലത്തെ പ്രകടനപത്രികാ വാഗ്ദാനം കാറ്റില്‍ പറത്തി സംസ്ഥാനമൊട്ടാകെ മദ്യമൊഴുക്കുകയാണ് സര്‍ക്കാര്‍.
സര്‍ക്കാര്‍ നിലപാട് തിരുത്തുന്നതു വരെ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം. രാജ്യത്തെ സാമൂഹ്യപരിഷ്‌കരണ ചരിത്രത്തിലെ നേതൃത്വമായ നാരായണഗുരുവും ഗാന്ധിജിയും മദ്യത്തിനെതിരേ ഉയര്‍ത്തിയ മുദ്രാവാക്യം ഏറ്റെടുക്കാന്‍ സമയമായി.
മദ്യം സര്‍വതിന്മകളുടെയും മാതാവാണെന്ന പ്രവാചക വചനം ഉള്‍ക്കൊണ്ട് ഈ മഹാവിപത്തിനെതിരെ നാം ഒറ്റക്കെട്ടായി നില്‍ക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സര്‍വ പിന്തുണയും ഈ സമപരിപാടികള്‍ക്ക് ഉറപ്പുതരുന്നു.
തലമുറകളെ നശിപ്പിക്കുന്ന മദ്യവിപണന സംസ്‌കാരത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നത് വരെ ഈ സമരവുമായി കേരളജനത ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും മുഹമ്മദ് ഫൈസി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."