റോഹിംഗ്യകള്‍ക്കു മുന്നില്‍ വാതിലടച്ച് മണിപ്പൂര്‍; അതിര്‍ത്തിയില്‍ അതീവജാഗ്രതാ നിര്‍ദേശം
ഇംഫാല്‍: റോഹിംഗ്യകള്‍ വരാനുള്ള സാധ്യത മുന്നില്‍കണ്ട് മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുന്ന മണിപ്പൂരിലെ മലയോര ജില്ലകളില്‍ കനത്ത ജാഗ്രത നിര്‍ദേശം. കഴിഞ്ഞ മൂന്നു ദിവസമായി ഇവിടെ പട്രോളിങ് തുടരുകയാണെന്ന് പൊലിസ് പറഞ്ഞു. ബുധനാഴ്ച വരെ അനധികൃതമായി ഒരാളും അതിര്‍ത്തി കടന്നിട്ടില്ലെന്നും പൊലിസ് അറിയിച്ചു.
അതിര്‍ത്തി നഗരമായ മോറെയിലാണ് പൊലിസ് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മോറെ നഗരത്തിലേക്കു സഞ്ചരിക്കുന്നവര്‍ സാധുവായ രേഖകള്‍ കരുതണമെന്നും നിര്‍ദേശമുണ്ട്. മ്യാന്‍മാര്‍ പട്ടണമായ താമുവില്‍ നിന്ന് മോറെയിലേക്ക് രേഖയുണ്ടെങ്കിലും സഞ്ചരിക്കാമെന്നും വൈകിട്ട് നാലു മണിക്കു മുന്‍പ് തിരിച്ചുപോകണമെന്നും നിര്‍ദേശമുണ്ട്.
അതിര്‍ത്തിയിലെ 364 കിലോ മീറ്റര്‍ വിസ്തൃതി പ്രദേശങ്ങളിലാണ് മുഖ്യമന്ത്രി എന്‍ ബിരെണ്‍ സിങ് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."