യുവ പണ്ഡിതര്‍ക്ക് അവസരം നല്‍കണം
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദില്‍ ജുമഅക്കു പങ്കെടുക്കാന്‍ അവസരമുണ്ടായി. ഖുതുബ തുടങ്ങാന്‍ കുറച്ചുകൂടി സമയമുണ്ടായിരുന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ആദ്യ സ്വഫുകളൊന്നില്‍ ഞാനും സ്ഥാനം പിടിച്ചു.
ഖുതുബയുടെ മുന്നെ ഖത്തീബിന്റെ ചെറിയ പ്രഭാഷണം. അറേബ്യന്‍ രീതിയില്‍ ഖമീസും അതിന് പുറത്ത് തിളങ്ങുന്ന കോട്ടുമിട്ട സുമുഖനായ ഖതീബ് മിമ്പറിനടുത്തെത്തി. ഖതീബ് സലാം പറഞ്ഞതിന് ശേഷം ഖമീസിന്റെ കീശയില്‍നിന്നു ഒരു സ്മാര്‍ട്ട് ഫോണ്‍ പുറത്തെടുത്തു. പള്ളിയില്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പറയുന്ന ഒരുപാട് ഖതീബ്മാരെ കണ്ടിട്ടുണ്ട്.
ഫോണിലെ പോയിന്റുകളും ആയത്തുകളും നോക്കി വായിച്ച് അദ്ദേഹം പതുക്കെ പ്രസംഗിക്കാന്‍ തുടങ്ങി.
അക്ഷരാര്‍ഥത്തില്‍ ഓരോ വിശ്വാസിയും ആ പ്രസംഗത്തില്‍ ലയിച്ച് പോയിരുന്നു. നിസ്സഹായരായ റോഹിംഗ്യന്‍ സഹോദരന്‍മാരുടെ കഥകള്‍ കേട്ട് വിശ്വാസികള്‍ കണ്ണീര്‍ പൊഴിക്കുന്നുണ്ടായിരുന്നു. ശേഷം മുഅദ്ദിന്‍ ബാങ്ക് വിളിച്ചു. എല്ലാവര്‍ക്കും മനസിലാവുന്ന രീതിയില്‍ ഇതേ വിഷയത്തില്‍ അറബിയില്‍ ഖുതുബ, ഭക്തി സാന്ദ്രമായ പ്രാര്‍ഥന.
എത്ര മഹല്ലുകളില്‍ ഇത്തരത്തില്‍ നമ്മുടെ റോഹിംഗ്യയിലെ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥന നടന്നു എന്നറിയില്ല. അത്തരത്തില്‍ കഴിവുള്ള യുവ പണ്ഡിതന്മാര്‍ ഒരുപാടുണ്ട്. അവര്‍ക്ക് അവസരങ്ങള്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."