സംയുക്ത ട്രേഡ് യൂനിയന്‍ രാജ്ഭവന് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയന്റെ ആഭിമുഖ്യത്തില്‍ രാജ്ഭവന് മാര്‍ച്ച് നടത്തി. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ തന്ത്രപ്രധാനമായ എല്ലാ മേഖലകളെയും വിദേശരാജ്യങ്ങള്‍ക്ക് എഴുതിക്കൊടുക്കുന്ന സര്‍ക്കാരാണ് മോദിയുടേതെന്ന് അദ്ദേഹം പറഞ്ഞു.
നയപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മാര്‍ച്ചില്‍ അധ്യക്ഷനായ ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് പറഞ്ഞു.
എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രന്, സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ വി. ശിവന്‍കുട്ടി, എ.എ അസീസ്, വി.കെ സദാനന്ദന്, ജി. സുഗുണന്, രാജന് ആന്റണി, കെ. ചന്ദ്രശേഖരന്, എം.കെ തങ്കപ്പന്, കെ.കെ ചന്ദ്രന്, കളത്തില്‍ വിജയന്, ഗോപി കൊച്ചുരാമന്, സീറ്റാ ദാസന്, കെ.എന്‍ ഗോപിനാഥ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."