സംസ്ഥാനത്ത് കാലവര്‍ഷം മെച്ചപ്പെട്ടു
തിരുവനന്തപുരം: മണ്‍സൂണ്‍ മഴയുടെ ലഭ്യത കേരളത്തില്‍ മെച്ചപ്പെട്ടു. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം മണ്‍സൂണ്‍ മഴയുടെ 82 ശതമാനവും കേരളത്തിന് ലഭിച്ചു. അടുത്ത ഒരാഴ്ച്ചക്കാലം കേരളത്തിലാകമാനം ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയരക് ടര്‍ എസ്. സുദേവന്‍ വ്യക്തമാക്കി. എന്നാല്‍ പ്രധാന അണക്കെട്ടുകളില്‍ ഉള്‍പ്പെടെ വെള്ളത്തിന്റെ അളവ് ഇതുവരെ വര്‍ധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ഓഗസ്റ്റ് പകുതിവരെയുള്ള കണക്കുകള്‍ പ്രകാരം മണ്‍സൂണ്‍ കേരളത്തെ ചതിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അതിനു ശേഷം ലഭിച്ച മഴ കേരളത്തിന് അനുഗ്രഹമായി. ലക്ഷദീപിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. സാധാരണ 880 മില്ലീമീറ്റര്‍ മഴയാണ് ലക്ഷദ്വീപില്‍ ലഭിക്കുന്നതെങ്കില്‍ ഇത്തവണയത് 10 ശതമാനം വര്‍ധിച്ച് 944.7 മില്ലീമീറ്ററായി ഉയര്‍ന്നു. സംസ്ഥാനത്ത് മഴയുടെ ശരാശരി ലഭ്യത മെച്ചപ്പെട്ടെങ്കിലും വയനാട് ജില്ലയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. 2464.8 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്നതില്‍ 47 ശതമാനത്തിന്റെ കുറവാണ് ഇന്നലെവരെയുള്ളത്. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചിരിക്കുന്നതും വയനാട് ജില്ലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."