കടകംപള്ളിക്ക് അനുമതി നിഷേധിച്ചത് യാത്ര അന്തസിന് ചേരാത്തതിനാല്‍
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈന സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിന്റെ നിലവാരത്തിന് യോജിച്ച പരിപാടി ആയിരുന്നില്ല ചൈനയിലേത്. അതിനാലാണ് അനുമതി നിഷേധിക്കേണ്ടി വന്നതെന്ന് കേന്ദ്രമന്ത്രി വി.കെ സിങ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അനുമതി നല്‍കാത്തത് പ്രോട്ടോകോള്‍ പ്രശ്നം മൂലമാണ്. ചൈനയില്‍ താഴ്ന്ന പദവിയില്‍ ഉള്ളവരുമായാണ് മന്ത്രി ചര്‍ച്ച നടത്താനിരുന്നത്. പ്രോട്ടോകോള്‍ പ്രകാരം മന്ത്രി ഇവരുമായി ചര്‍ച്ച നടത്തേണ്ടതില്ല. അത്തരത്തില്‍ ചര്‍ച്ച നടത്തുന്നത് രാജ്യത്തിന്റെ അന്തസിനും നിലവാരത്തിനും യോജിച്ചതല്ല. മന്ത്രിയൊഴികെ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും വി.കെ സിങ് പറഞ്ഞു.
വിദേശത്തു ജോലിക്കു പോകുന്നവര്‍ക്കുള്ള പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ ട്രെയിനിംഗ് കര്‍ശനമാക്കും. ഇ മൈഗ്രേഷന്‍ മുഖേനെ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം അടുത്തിടെയായി വര്‍ധിച്ചു വരുന്നുണ്ട്. മിനിമം വേതനം ഉറപ്പാക്കാനും തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാനും നടപടിയുണ്ടാവും. എംബസി ഉദ്യോഗസ്ഥരെക്കുറിച്ച് പരാതി ഉയര്‍ന്നാല്‍ നടപടി സ്വീകരിക്കും.
സീസണ് കാലത്തെ വിമാനക്കൂലി നിരക്ക് വര്‍ധന നിയന്ത്രിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായി ചര്‍ച്ച നടത്തി വരികയാണെന്നും വി.കെ സിങ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."