ഇര്‍മ: സെന്റ് മാര്ട്ടീനില് നിന്ന് 170 ഇന്ത്യക്കാരെ ഒഴിപ്പിച്ചു
ഫിലിപ്പ്സ്ബര്ഗ്: ഇര്‍മ ചുഴലിക്കാറ്റ് നാശംവിതച്ച കരീബിയന്‍ ദ്വീപായ സെന്റ് മാര്ട്ടീനില് നിന്ന് 170 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇവരെ കുറാക്കാവോ ദ്വീപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ പ്രത്യേകം വിമാനം തയാറാക്കിയിരുന്നു. ഇന്ത്യക്കാരെ കൂടാതെ മറ്റു 60 പേരും സംഘത്തിനൊപ്പുമുണ്ടയിരുന്നതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. വെനസ്വലയിലെ ഇന്ത്യന്‍ പ്രതിനിധി രാഹുല്‍ ശ്രീവാസ്തവ ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും സുഷമ പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ 90 യാത്രക്കാരുമായി യാത്രതിരിച്ച വിമാനം കുറാക്കാവോയിലെത്തിയതായി ശ്രീവാസ്തവ സ്ഥിരീകരിച്ചു. ഇതില്‍ 60 ഇന്ത്യക്കാരും 30 വിദേശികളുമാണ് ഉള്ളത്. ഫ്രാന്‍സിന്റെയും നെതര്ലന്റ്സിന്റെയും സംയുക്ത ഭരണത്തിന് കീഴിലുള്ള പ്രദേശമായ സെന്റ് മാര്ട്ടീനില് ഇര്‍മ കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. തുടര്‍ന്നാണ് ഇവിടുത്തെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."