റൂബെല്ല വാക്സിനേഷന് കാംപയിന് ഒക്ടോബര്‍ മൂന്നു മുതല്‍
തിരുവനന്തപുരം: റൂബെല്ല വാക്സിനേഷന് കാംപയിന് ഒക്ടോബര്‍ മൂന്നു മുതല്‍ സംസ്ഥാനത്ത് ആരംഭിക്കും. ആരോഗ്യമന്ത്രി കെ. കെ. ശൈലജയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മീസല്‍സ്, റൂബെല്ല രോഗങ്ങള്‍ക്കെതിരേ സൗജന്യമായി ഒറ്റ പ്രതിരോധ കുത്തിവയ്പാണ് നല്‍കുന്നത്. ഒന്‍പത് മാസം മുതല്‍ 15 വയസു വരെയുള്ള കുട്ടികള്‍ക്കാണ് കുത്തിവയ്പെടുക്കുന്നത്. കേരളത്തില്‍ 75 ലക്ഷത്തോളം കുട്ടികള്‍ക്ക് കുത്തിവയ്പ് നല്‍കും. സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍, സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍, തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിലൂടെയാണ് വാക്സിനേഷന് നടത്തുക. മന്ത്രിമാരായ ശൈലജയും പ്രൊഫ. സി. രവീന്ദ്രനാഥും ചേര്‍ന്ന് കാംപയിന് പോസ്റ്ററുകള്‍ യോഗത്തില്‍ പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."