കെ ടെറ്റ് നിബന്ധനകളിലെ അപാകത പരിഹരിക്കണം: കെ.എസ്.ടി.യു
കോഴിക്കോട്: അധ്യാപക നിയമനാംഗീകാരത്തിന് കെ ടെറ്റ് ബാധകമാക്കിയതിലെ അപാകത പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.യു സെന്റര്‍ ഫോര്‍ എജ്യുക്കേഷന്‍ ആന്‍ഡ് സോഷ്യല്‍ അഡ്വാന്‍സ്മെന്റ് (സിസ) കാംപയിന് സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു.
2012-ല്‍ കെ ടെറ്റ് നടപ്പിലാക്കിയപ്പോള്‍ നിലവിലുള്ള അധ്യാപകരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ അതെ അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിന് കെ ടെറ്റ് ബാധകമാക്കുന്നത് അടിയന്തരമായി പുനഃപരിശോധിക്കണം. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപക നിയമനത്തിന് കെ ടെറ്റ് ബാധകമാക്കിയ 2016-ല്‍ നിയമനാംഗീകാരം ലഭിച്ച എയ്ഡഡ് സ്കൂള്‍ അധ്യാപകരെ ഇതില്‍നിന്ന് ഒഴിവാക്കണമെന്നും നിലവിലുള്ള പ്രൈമറി ഭാഷാധ്യാപകര്‍ക്ക് അധിക ട്രെയ്നിങ് അടിച്ചേല്‍പ്പിക്കുന്ന ഉത്തരവ് പിന്‍വലിച്ച് ഭാഷാധ്യാപക ദ്രോഹ നടപടികള്‍ തിരുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.
സിസ കാംപയിനിന് സംഗമം അന്തിമ രൂപം നല്കി. ഈ മാസം 20ന് വൈകിട്ട് നാലിന് വയനാട് (കല്‍പ്പറ്റ), 21ന് രാവിലെ പത്തിന് പാലക്കാട് (മണ്ണാര്‍ക്കാട്), കണ്ണൂര്‍. 12ന് മലപ്പുറം (കെ.എസ്.ടി.യു കേന്ദ്ര), ഉച്ചയ്ക്ക് മൂന്നിന് കോഴിക്കോട് (കെ.എസ്.ടി.യു സെന്റര്‍), കാസര്‍കോട് എന്നിടങ്ങളില്‍ കാംപയിന് സംഘടിപ്പിക്കും.
സംസ്ഥാന പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ ഹംസ അധ്യക്ഷനായി. ആക്ടിങ് സെക്രട്ടറി അബ്ദുല്ല വാവൂര്, സംസ്ഥാന ഭാരവാഹികളായ ഹമീദ് കൊമ്പത്ത്, എന്‍.എ ഇസ്മായില്‍, പി.കെ.എം ഷഹീദ്, പി.കെ അസീസ്, എം. അഹമ്മദ്, എം.പി.കെ അഹമ്മദ് കുട്ടി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."